മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ് ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്യ്‌ച്ചോറ് തുടങ്ങിയവ. വിവാഹം പോലുള്ള ആഘോഷവേളകളുടെ ഭാഗമാണ് ഈ വിഭവങ്ങൾ. എന്നാൽ ചിലർക്കെങ്കിലും ഇവ കഴിച്ച് മടുത്തിട്ടുണ്ടാകും. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് മജ്‌ബൂസ് റൈസ്. മജ്‌ബൂസ് മസാല ചേർത്ത് തയ്യാറാക്കുന്ന ഈ അടിപൊളി വിഭവത്തിന്റെ റെസിപ്പി അറിയാം.
ആദ്യം തക്കാളിയും സവാളയും വെള്ളം ചേർക്കാതെ മിക്‌സിയിൽ അരച്ച് പേസ്റ്റ് രൂപത്തിലാക്കണം. ശേഷം എണ്ണ ചൂടാക്കി മുഴുവൻ മസാലകളും ചേർത്ത് ഇഞ്ചി, വെളുത്തുള്ളി, കാപ്സിക്കം, പച്ചമുളക് എന്നിവ വഴറ്റുക. നേരത്തെ തയ്യാറാക്കിയ സവാള-തക്കാളി പേസ്റ്റ് ഇതിനൊപ്പം ചേർത്ത് ആവശ്യത്തിന് ഉപ്പിട്ട് യോജിപ്പിക്കണം.
ഇതിലേയ്ക്ക് മജ്ബൂസ് മസാല, മുളക്, മല്ലിയില, മഞ്ഞൾ, ഗരം മസാല എന്നിവ ചേർക്കുക. അടുത്തതായി ചിക്കൻ ചേർത്ത് നന്നായി ഇളക്കി കുറഞ്ഞ തീയിൽ മൂടിവച്ച് വേവിക്കുക. വെള്ളം, നാരങ്ങാനീര്, മല്ലിയില എന്നിവ ചേർക്കുക. അവസാനം അരി ചേർത്ത് മൂടിവച്ച് വേവുന്നത് വരെ അടുപ്പിൽ വയ്ക്കുക. മജ്‌ബൂസ് റൈസ് റെഡി. അവസാനം എല്ലാം നന്നായി ഇളക്കി ചെറുചൂടോടെ വിളമ്പാം.
A news report details the recipe for Majboos Rice, presenting it as a culinary alternative to popular Kerala dishes like biryani and fried rice. The article lists essential ingredients, including basmati rice, chicken, vegetables, and specific spices, along with clear step-by-step preparation instructions for the Middle Eastern-inspired meal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |