SignIn
Kerala Kaumudi Online
Monday, 24 August 2026 11.20 AM IST

കണ്ണൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർലോറി ഇടിച്ചുകയറി, ഇരുവാഹനങ്ങളും കത്തിയമർന്നു, രണ്ടുപേർ മരിച്ചു

READ ENGLISH VERSION
truck-accident
അപകടത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്നും

കണ്ണൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ടാങ്കർലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് മരണം. കണ്ണൂർ പിലാത്തറ മണ്ടൂരിലാണ് ദാരുണമായ സംഭവം. കേടായി നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്കാണ് ടാങ്കർലോറി പാഞ്ഞെത്തി ഇടിച്ചുകയറിയത്. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കും സഹായിയുമാണ് മരിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.

റോഡരികിൽ നിർത്തിയിട്ട തടികയറ്റിവന്ന‌ ലോറിയിലിടിച്ചയുടൻ ഇരുവാഹനങ്ങളിലും തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കണ്ണൂർ-പാപ്പിനിശേരി വഴി പയ്യന്നൂർക്കുള്ള റോഡിലാണ് അപകടം നടന്നത്.

English Summary

Two people were killed after a tanker lorry crashed into the rear of a stationary, damaged lorry at Mandur in Pilathara, Kannur. The victims were a mechanic and his assistant who had arrived to repair the broken-down lorry. The accident occurred around 3:30 a.m. on Monday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUCK ACCIDENT, FLAMES, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA