തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണറായിരുന്ന കാലയളവിൽ അനധികൃതമായി സൗന്ദ്യര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് മുൻ എംഎൽഎ ശോഭനാ ജോർജ്. ഔഷധിയിൽ താനൊരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും രേഖയുണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ പറഞ്ഞു. നിയമസഭയിൽ എംഎൽഎ വി പി സജീന്ദ്രൻ ഉന്നയിച്ച ആരോപണത്തിലാണ് പ്രതികരണം.
ആരോപണത്തെ പരിഹസിച്ച് ട്രോൾ വീഡിയോയും ശോഭനാ ജോർജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിയമസഭയിൽ തനിക്കെതിരെ ആരോപണമുന്നയിച്ച വി പി സജീന്ദ്രനെതിരെ സ്പീക്കൾക്ക് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
'ഞാൻ 2022ൽ ഔഷധിയിൽ നിന്ന് ഒരു ട്രീറ്റ്മെന്റും എടുത്തിട്ടില്ല. സൗന്ദര്യവർദ്ധനവിനും ആരോഗ്യത്തിനും വേണ്ടി അങ്ങനെയൊന്നും ചെയ്തിട്ടില്ല. സുഖമില്ലാതിരുന്ന സമയത്ത് അവിടത്തെ അലോപ്പതി ഹോസ്പിറ്റിലായിരുന്നു എന്റെ ചികിത്സ. അല്ലാതെ സൗന്ദ്യര്യചികിത്സ നടത്തിയിട്ടില്ല. ഒരു ഉത്തരവാദിത്തമുള്ള എംഎൽഎ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമോ? 300 കോഴിമുട്ട പുഴുങ്ങിയതും കിലോക്കണക്കിന് ചെമ്പരത്തിമൊട്ടും ഞാൻ ചെവിയിൽ വച്ചെന്നും നാരങ്ങാനീര് തളംവച്ചെന്നും നിയമസഭയിൽ പറഞ്ഞത് ഒരു സ്ത്രീയായ എന്നെ അപമാനിക്കുന്നതിന് തുല്യമാണ്.
15 വർഷക്കാലം നിയമസഭയിലിരുന്ന ഒരു സ്ത്രീയായ എന്നെക്കുറിച്ച് എന്തിനാണ് അങ്ങനെ പറഞ്ഞത്. മുട്ടയും ചെമ്പരത്തിപ്പൂവും നാരങ്ങാനീരും കൂടി ചേർത്താൽ എന്ത് സൗന്ദര്യം കിട്ടും. അതിനെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു കോമ്പിനേഷൻ ഉണ്ടോ? അങ്ങനെയുണ്ടായിരുന്നെങ്കിൽ എന്നേ സുന്ദരിയാകാൻ ഞാൻ അതൊക്കെ പുരട്ടുമായിരുന്നു. ഈ കാലഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാൻ ഒരു എംഎൽഎയ്ക്ക് നാണമില്ലേ എന്നാണ് ഞാൻ ആലോചിക്കുന്നത്. അതിന് നിയമസഭയെപ്പോലൊരു വേദി ഉപയോഗിച്ചത് ഏറ്റവും മോശമായിപ്പോയി. സംഭവത്തിൽ അന്വേഷണം ആവശ്യമാണ്.'
ഔഷധിയുടെ ചെയര്‍പേഴ്സണായിരിക്കെ ശോഭന ജോര്‍ജ് നടത്തിയ സൗന്ദര്യ ചികിത്സയെക്കുറിച്ച് കഴിഞ്ഞദിവസമാണ് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രന് പരിഹാസരൂപേണ ഉന്നയിച്ചത്. 300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വയ്ക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തളം വയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വര്‍ദ്ധിക്കുമെന്ന് മുന്‍ ഔഷധി ചെയര്മാന് കണ്ടുപിടിച്ചതായി വാര്‍ത്ത കണ്ടു. അതിന് എന്തെങ്കിലും പേറ്റന്റ് കിട്ടിയിട്ടുണ്ടോ?. ഈ മുന്‍ ചെയര്‍മാന്റെ കണ്ടുപിടിത്തം ഔദ്യോഗികമായി ഔഷധി അംഗീകരിച്ചിട്ടുണ്ടോ? അംഗീകരിച്ചിട്ടില്ലെങ്കില്‍ മുന്‍ ഔഷധി ചെയര്‍മാന്റെ ചികിത്സാച്ചെലവ് തിരിച്ചുപിടിക്കുമോ? എന്നായിരുന്നു എംഎല്‍എ ചോദിച്ചത്. ആരോഗ്യമന്ത്രി കെ മുരളീധരന് ഇതിന് മറുപടിയും നൽകിയിരുന്നു.
Former MLA Shobhana George has denied allegations of undergoing unauthorized beauty treatments at Oushadhi while she was its chairperson. Responding to MLA V.P. Sajindran's claims in the legislative assembly, she stated she only received allopathic treatment for illness, challenging accusers to provide evidence of any irregularities. George also announced plans to file a complaint against Sajindran with the Speaker.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |