തിരുവനന്തപുരം: കേരളത്തിൽ ധാരാളം കുട്ടികൾ കൊറിയൻ സിനിമ കാണുന്നുവെന്നും ഇത്തരത്തിലുള്ള പല സിനിമകളും കുട്ടികളിലെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
'ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു. ഞാൻ ഏതെങ്കിലും രാജ്യത്തെ കുറ്റപ്പെടുത്തുന്നതല്ല. ഇത്തരത്തിലുള്ള പല സിനിമകളും കുട്ടികളിലെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുള്ള പരാതികൾ ലഭിക്കുന്നുണ്ട്.
പല രാജ്യങ്ങളിലുമുള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. പിന്നെ ഓൺലൈൻ ഗെയിം, എന്റെ മണ്ഡലത്തിലാണ് 13 വയസുള്ള ഒരു കുട്ടി സ്വന്തം മുത്തച്ഛനെ കൊല്ലുന്നത് ഫോണിലൂടെ കണ്ടത്. ആ കുട്ടിക്ക് ഒരു പശ്ചാത്താപവും ഇല്ല. അപ്പോൾ അക്രമവാസനകൾ വർദ്ധിക്കുന്നത് തടയാനും ഓൺലൈൻ ഗെയിമിംഗിലൂടെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് തടയാനും വേണ്ടിയാണ് 'സൈബർ സേഫ് കേരള' എന്ന പദ്ധതി ആവിഷ്കരിക്കുന്നത്' - രമേശ് ചെന്നിത്തല വ്യക്തമാക്കി.
Ramesh Chennithala has raised concerns about the influence of Korean films, crime movies and online games on children in Kerala. He said complaints have been received that some films may encourage violent behaviour among children. He also referred to an incident involving a 13-year-old child who allegedly killed his grandfather and showed no remorse.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |