SignIn
Kerala Kaumudi Online
Tuesday, 27 October 2026 10.56 AM IST

സിഗ്നൽ  നവീകരണം; ഇന്ന് ട്രെയിനുകൾ വൈകിയോടുമെന്ന് അറിയിപ്പ്

READ ENGLISH VERSION
train
പ്രതീകാത്മക ചിത്രം

കൊച്ചി: കളമശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ ഇന്ന് ട്രെയിനുകൾ വൈകിയോടുമെന്ന് അറിയിപ്പ്. പരശുറാം എക്‌സ്‌പ്രസ്, നേത്രാവതി ഉൾപ്പെടെ എട്ട് ട്രെയിനുകളാണ് വൈകിയോടുന്നത്. മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒരു മണിക്കൂർ 15 മിനിട്ടും തിരുവനന്തപുരം-നേത്രാവതി എക്‌സ്‌പ്രസ് ഒരു മണിക്കൂർ 20 മിനിട്ടുമാണ് വൈകുക.

ഷാലിമാർ- തിരുവനന്തപുരം എക്‌സ്‌പ്രസ് 50 മിനിട്ട് വൈകും. എറണാകുളം-ബംഗളൂരു വന്ദേഭാരത് തൃശൂരിൽ നിന്നാണ് പുറപ്പെടുന്നത്. ബംഗളൂരു-എറണാകുളം വന്ദേഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു.

English Summary

Train services in Kerala are expected to face delays today due to signalling upgrades at Kalamassery. Eight trains, including the Parashuram Express and Netravati Express, will be delayed. The Parashuram Express will be delayed by 75 minutes and the Netravati Express by 80 minutes. The Shalimar–Thiruvananthapuram Express will be delayed by 50 minutes. Both Ernakulam–Bengaluru Vande Bharat services will operate partially.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMASSERY TRAIN DELAY, PARASURAM EXPRESS DELAY, NETRAVATI EXPRESS DELAY, VANDE BHARAT THRISSUR, KERALA TRAIN UPDATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA