
തിരുവനന്തപുരം: തിരുവോണ നാളിലും മഴയ്ക്ക് കുറവുണ്ടായില്ല. എല്ലാ ജില്ലകളിലും സാമാന്യം ശക്തമായ മഴ പെയ്തു. തലസ്ഥാന ജില്ലയിലടക്കം ഉച്ചകഴിഞ്ഞാണ് മഴ സജീവമായത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും കാണാനും പുറത്തിറങ്ങിയവരെ മഴ വലച്ചു. ഇടവേളകളോടെ പെയ്തമഴയിൽ കാര്യമായ വെള്ളക്കെട്ടും മറ്റ് നാശനഷ്ടങ്ങളും ഇല്ലാതിരുന്നത് ഗ്രാമീണ മേഖലയിലടക്കം ആശ്വാസമായി.
തിരുവോണ നാളിൽ ഒരു ജില്ലയിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിരുന്നില്ല. ഉച്ചകഴിഞ്ഞതോടെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമായിരുന്നു.
പൊതുവെ ദുർബലമായി തുടരുന്ന കാലവർഷം ഇടക്കിടെ സജീവമാകുന്നുണ്ട്. ഇടക്കിടെ പെയ്ത മഴ ഓണഒരുക്കങ്ങളേയും വിപണിയേയും പലേടത്തും ബാധിക്കുകയും ചെയ്തു. വഴിയൊര കച്ചവടത്തിനടക്കം മഴ വില്ലനായി. ഓണനാളുകളിലെ മഴ സാദ്ധ്യത കാലാവസ്ഥാ വകുപ്പ് കഴിഞ്ഞയാഴ്ച തന്നെ പ്രവചിച്ചിരുന്നു. ഇന്നു മുതൽ 5 ദിസത്തേക്ക് ശക്തമായ മഴ സാദ്ധ്യത മുന്നറിയിപ്പുകളില്ല.
Rain continued across Kerala even on Thiruvonam, with fairly heavy showers reported in all districts. In the capital district, including Thiruvananthapuram, rainfall intensified mainly during the afternoon.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |