SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.15 AM IST

യാത്രക്കാർ ദയവായി ശ്രദ്ധിക്കുക, നവരാത്രിക്ക് നാട്ടിലെത്തേണ്ടവർക്ക് പ്രത്യേക ട്രെയിനുകൾ റെഡി

trains
പ്രതീകാത്മക ചിത്രം

പാലക്കാട്: പൂജ അവധിക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ, പാട്ന (ബിഹാർ), മാദർ(രാജസ്ഥാൻ) എന്നിവിടങ്ങളിൽ നിന്നായി നാല് ജോഡി ട്രെയിനുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മഹാനവമിയും വിജയദശമിയും ഒക്ടോബർ 20നും 21നും ആണെങ്കിലും നാട്ടിലേക്കുള്ള വലിയ യാത്രാത്തിരക്ക് അതിനു മുമ്പുള്ള വെള്ളിയാഴ്ചയായ ഒക്ടോബർ 16ന് ആരംഭിക്കും. പൂജ അവധിക്ക് ശേഷം ജോലി സ്ഥലത്തേക്ക് മടങ്ങുന്നവർക്കും സ്‌പെഷ്യൽ ട്രെയിനുകളിൽ ഇപ്പോഴേ ടിക്കറ്റുകൾ ഉറപ്പാക്കാം. ട്രെയിനുകളെല്ലാം ഒരു മാസം മുതൽ ഒന്നരമാസം വരെ സർവീസ് നടത്തും.


ചെന്നൈ എഗ്മോർകൊല്ലം ജംഗ്ഷൻ ഫെസ്റ്റിവൽ സ്‌പെഷ്യൽ(06121) ട്രെയിൻ ഒക്ടോബർ 3 മുതൽ 31 വരെ ശനിയാഴ്ചകളിൽ രാത്രി 11.40ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ(06122) ഒക്ടോബർ 4 മുതൽ നവംബർ ഒന്ന് വരെ ഞായറാഴ്ചകളിൽ വൈകിട്ട് 6.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35ന് ചെന്നൈ സെൻട്രലിൽ എത്തും.


തിരുവനന്തപുരം സെൻട്രൽ-മാദർ ജംഗ്ഷൻ ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്സ്പ്രസ്(06013) ഒക്ടോബർ 21 മുതൽ നവംബർ 25 വരെ ബുധനാഴ്ചകളിൽ രാവിലെ 7.45നു പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാവിലെ 11ന് മാദറിലെത്തും. മടക്ക ട്രെയിൻ ഒക്ടോബർ 24 മുതൽ നവംബർ 28 വരെ ശനിയാഴ്ചകളിൽ രാത്രി 9.40നു പുറപ്പെട്ട് തിങ്കളാഴ്ചകളിൽ രാത്രി 12.45ന് തിരുവനന്തപുരത്തെത്തും.
ചെന്നൈ എഗ്മോർകൊല്ലം ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്സ്പ്രസ്(06117) ഒക്ടോബർ 1 മുതൽ 29 വരെ വ്യാഴാഴ്ചകളിൽ രാത്രി 11.40നു പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.20ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ഒക്ടോബർ 2 മുതൽ 30 വരെ വെള്ളിയാഴ്ചകളിൽ വൈകിട്ട് 6.45നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 12.30നു ചെന്നൈയിലെത്തും.
എറണാകുളം ജംഗ്ഷൻപാട്ന ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്സ്പ്രസ്(06085) ഒക്ടോബർ 2 മുതൽ 30 വരെ വെള്ളിയാഴ്ചകളിൽ രാത്രി 9.30ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ രാവിലെ 3.30ന് പാട്നയിലെത്തും. മടക്ക ട്രെയിൻ ഒക്ടോബർ 5 മുതൽ നവംബർ 2 വരെ ചൊവ്വാഴ്ചകളിൽ രാത്രി 12.10ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാവിലെ 10.45ന് എറണാകുളത്തെത്തും.

English Summary

Railways has announced special trains to Kerala from other states for the upcoming Pooja holidays. In the first phase, four pairs of special trains have been announced from Chennai, Patna in Bihar, and Madar in Rajasthan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN SCHEDULE, NAVARATRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA