തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ മഞ്ഞ അലർട്ടാണ്.
കേരളത്തിൽ നാളെ മുതൽ മഴയുടെ ശക്തി കുറയാനുള്ള പ്രധാന കാരണം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനം ക്രമേണ കുറയുന്നതിനാലാണ്. ഈ ന്യൂനമർദത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടത്. എന്നാൽ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.
നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
The Central Meteorological Department has updated rain alerts for Kerala. Today, five districts—Thiruvananthapuram, Kozhikode, Wayanad, Kannur, and Kasaragod—are under a yellow alert. Tomorrow, Kannur and Kasaragod will have yellow alerts. The decrease in rain intensity is due to the weakening Bay of Bengal low-pressure system, though scattered heavy rainfall remains possible in isolated areas.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |