
തിരുവനന്തപുരം : കേരളത്തിന്റെ സാമൂഹിക നവോത്ഥാന പ്രവർത്തകനും ആദ്യ മന്ത്രിസഭയിലെ പട്ടികജാതി വകുപ്പ് മന്ത്രിയുമായിരുന്ന പി.കെ. ചാത്തൻ മാസ്റ്റർ സ്മൃതി സഭ നവംബർ 13 ന് ഇരിങ്ങാലക്കുടയിൽ നടക്കും.സ്മൃതിസഭയുടെ ചെയർമാനായി മുൻ നാട്ടിക എംഎൽഎയും സിപിഐ നേതാവുമായിരുന്ന സി. സി. മുകുന്ദനെ തിരഞ്ഞെടുത്തു.
മുൻ വൈക്കം എംഎൽഎ കെ. അജിത്ത് ജനറൽ കൺവീനറും, മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ രക്ഷാധികാരിയുമാണ് 251 അംഗ കമ്മറ്റി രൂപീകരിച്ചു. മാരാർജി ഭവനിൽ നടന്ന സംഘാടക സമിതി യോഗം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സ്മൃതി സഭയുടെ പ്രഖ്യാപനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |