
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ സമരപരിപാടികൾ തുടങ്ങാൻ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
മുടങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളി ക്ഷേമവികസന പദ്ധതികൾ പുനരാരംഭിക്കുക, പ്രതീക്ഷ–പ്രത്യാശ ഫിഷറീസ് ഫ്ളാറ്റുകളിലേക്ക് ഗതാഗത സൗകര്യം ഏർപ്പെടുത്തുക, തീരദേശ മേഖലയിലെ ബസ് സർവീസുകൾ പുനഃസ്ഥാപിക്കുക, വിദ്യാർത്ഥികൾക്കുള്ള ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുക, എം.എസ്.സി. കപ്പൽ ദുരന്തത്തെ തുടർന്ന് നഷ്ടം നേരിട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം അനുവദിക്കുക, മത്സ്യബന്ധന യാനങ്ങൾക്കുള്ള 120 ലിറ്റർ മണ്ണെണ്ണ വിഹിതം 750 ലിറ്ററായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
സംസ്ഥാന ചീഫ് കോ-ഓർഡിനേറ്റർ ഡോ. എഫ്. എം. ലാസർ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വനിതാ കോർഡിനേറ്റർ മരിയക്കുട്ടി ജസ്റ്റിൻ, സംസ്ഥാന ഭാരവാഹികളായ മറിയംകുട്ടി , നെപ്പോളിയൻ ഫ്രാൻസിസ്, ജലസ്റ്റിൻ പൂന്തുറ, റംല ബീവി, ജൂബിറ്റ്, സുമലത, തുമ്പ ഫ്രാൻസിസ്, ഷംല ബീവി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |