
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾ ജൂലായ് 11ന് ആരംഭിക്കും. യു.ജി,പി.ജി 2025 ജൂലായ് അഡ്മിഷൻ ഒന്നാം സെമസ്റ്റർ റെഗുലർ, യു.ജി 2023 ജൂലായ് അഡ്മിഷൻ അഞ്ചാം സെമസ്റ്റർ റെഗുലർ, യു.ജി,പി.ജി (2024 ജൂലായ് അഡ്മിഷൻ) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്, പി.ജി (2024,23 ജനുവരി അഡ്മിഷൻ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, യു.ജി,പി.ജി (2022 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷളാണ് ആരംഭിക്കുന്നത്. രജിസ്‌ട്രേഷൻ അപേക്ഷകൾ ഓൺലൈനായി (www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in) സമർപ്പിക്കാം. പിഴ കൂടാതെ 27വരെയും 210 രൂപ പിഴയോടുകൂടി 29വരെയും 525രൂപ അധിക പിഴയോടുകൂടി ജൂലായ് 1 വരെയും ഫീസ് അടയ്ക്കാം. പരീക്ഷാ ടൈംടേബിളും കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ വിവരങ്ങൾ വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡുകൾ ജൂലായ് 4 മുതൽ പഠിതാക്കൾക്ക് സ്റ്റുഡന്റ്സ് ഡാഷ് ബോർഡിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തണം. പരീക്ഷാ കേന്ദ്രങ്ങളിൽ എക്‌സാമിനേഷൻ അഡ്മിറ്റ് കാർഡിന് പുറമെ യൂണിവേഴ്സിറ്റി ഐ.ഡി, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ മറ്റ് അംഗീകൃത സർക്കാർ തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഫോൺ: 9188920013, 9188920014.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |