SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.14 PM IST

മുൻകൂട്ടി  കണ്ട്  ആസൂത്രണം  നടന്നില്ല; ഇന്ത്യയിൽ  എല്ലായിടത്തും  പവർകട്ടുണ്ടെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION
v-d-satheesan
മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യയിൽ എല്ലായിടത്തും പവർകട്ടുണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മാസ ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെ വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

'465 മെഗാവാട്ടിന്റെ കരാർ ഇടത് സർക്കാരിന്റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയി. ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതി ഉണ്ടാകില്ലെന്ന് കഴിഞ്ഞ ജൂണിൽതന്നെ വ്യക്തമായിരുന്നു. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഇപ്പോൾ നടത്തുന്ന ശ്രമം നേരത്തെ ചെയ്തില്ല. 150 മെഗാവാട്ട് കൂടി ന്യൂക്ളിയർ പവർ സ്റ്റേഷൻ ഉടൻ അധികമായി തരും'- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കമ്മി പരിഹരിക്കാൻ കൂടുതൽ വൈദ്യുതി നൽകാനാവില്ലെന്ന് കേന്ദ്രം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗ്രിഡിൽ നിന്ന് നിലവിൽ 1600 മെഗാവാട്ടോളം കിട്ടുന്നുണ്ട്. അതിൽ കൂടുതൽ തരപ്പെടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്രം 50 മെഗാവാട്ട് അധികം നൽകി. ഇനിയും കൂടുതൽ ചോദിക്കരുതെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നേരിട്ട് പോയി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. മദ്ധ്യപ്രദേശിൽ നിന്ന് സ്വാപ് കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് ലഭ്യമാക്കിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അതും കിട്ടുന്നില്ല.

English Summary

Chief Minister V.D. Satheesan stated widespread power cuts persist nationwide with limited external supply, citing poor planning. He announced a meeting to secure next month's power. Satheesan criticized the cancellation of a 465 MW contract. Kerala received 50 MW extra from the Centre, which cautioned against further demands following unsuccessful state procurement efforts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN, POWERCUT, POWERCUT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA