SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.16 AM IST

ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് യു.ഡി.എഫ് കുടപിടിക്കുന്നു: എം.വി.ഗോവിന്ദൻ 

g

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മുൻ മന്ത്രി മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് യു.ഡി.എഫ് കുടപിടിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ബി.ജെ.പി - യു.ഡി.എഫ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബി.ജെ.പി നിലപാടിന് യു.ഡി.എഫ് പിന്തുണ നൽകുകയാണ്. ഇതിന്റെ ഭാഗമായാണ് ഇ.ഡിയുടെ കത്തിൽ അന്വേഷണത്തിന് ഡി.ജി.പിയെ ചുമതലപ്പെടുത്തിയത്. അന്വേഷണത്തെ ഭയപ്പെടുന്നില്ല, കള്ളക്കേസെടുക്കുന്നതിനെയാണ് എതിർക്കുന്നത്. സംഘപരിവാറിന്റെ ബി ടീം എന്ന നിലയിലാണ് യു.ഡി.എഫ് സർക്കാർ പ്രവർത്തിക്കുന്നത്. മോദിയും ഇ.ഡിയും വി.ഡിയും എല്ലാം കൂടി ചേർന്ന പ്രത്യേക കൂട്ടുകെട്ടാണുള്ളത്. നിലവിലെ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ശശിധരൻ കർത്തയിൽ നിന്ന് മുമ്പ് പണം വാങ്ങിയതായി സമ്മതിച്ചിട്ടുണ്ടെന്നും എന്തിനാണ് പണം വാങ്ങിയതെന്ന് അവർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA