SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.43 PM IST

പ്രഭാസിന്റെ ഫൗസി പുതിയ പോസ്റ്റർ; ഗാന്ധിയായി വീണ്ടും അനുപം ഖേർ

a

തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന "ഫൗസി"യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങൾക്ക് മുൻപ് ഒരു വലിയ പോരാട്ടം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പിൽ പുറത്തു വന്ന പോസ്റ്ററിൽ മഹാത്മ ഗാന്ധിയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട് .ബോളിവുഡ് താരം അനുപം ഖേർ ആണ് ഗാന്ധിയാകുന്നത്.

ദ ബംഗാൾ ഫയൽസ്, മൈനേ ഗാന്ധി കോ നഹിൻ മാര എന്നീ ചിത്രങ്ങളിൽ അനുപം ഖേർ ഗാന്ധി വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഗാന്ധിയെ സമാധാനത്തിന്റെ അടയാളമായി രേഖപ്പെടുത്തുമ്പോൾ, പോരാട്ടം, വയലൻസ് എന്നിവയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും മുഖം വെളിപ്പെടുത്താതെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്. എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ എന്നാണ് ടാഗ്‌ലൈൻ.

1932 മുതൽ തേടപ്പെടുന്ന മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് എത്തുന്നത്.ഇമാൻവി ആണ് നായിക. മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ .രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി നിർവഹിക്കുന്നു.ടി സീരിസ് ഫിലിംസിന്റെ ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഡിസംബർ 3 ന് ലോകവ്യാപകമായി റിലീസ് ചെയ്യും.പി.ആർ. ഒ ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, PRABHAS, ANUPAM KHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY