SignIn
Kerala Kaumudi Online
Saturday, 13 June 2026 9.20 PM IST

കാർത്തിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രം

sss

കാർത്തി, മീനാക്ഷി ചൗധരി എന്നിവർ നായകനും നായികയുമായി കല്യാൺ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കാർത്തി 30 എന്ന് താത്കാലികമായി പേരിട്ട ചിത്രം കാർത്തിയുടെ പിറന്നാൾ ദിനത്തിൽ തുടക്കം കുറിച്ചു,. സിതാര എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ആണ് നിർമ്മാണം. ഇതാദ്യമായാണ് കാർത്തിയും മീനാക്ഷി ചൗധരിയും ഒരുമിക്കുന്നത്. തെലുങ്ക് സൂപ്പർ ഹിറ്റുകളായ മാഡ്, മാഡ് സ്ക്വയർ , ടില്ലു സ്ക്വയർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ കല്യാൺ ശങ്കറിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ്. തെലുങ്കിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം വൻ പ്രതീക്ഷ നൽകുന്നു. അതേസമയം സർദാർ, മാർഷ്വൽ എന്നിവ ആണ് അണിയറയിൽ ഒരുങ്ങുന്ന കാർത്തി ചിത്രങ്ങൾ. കാർത്തിയും കല്യാണി പ്രിയദർശനും ആദ്യമായി ഒരുമിക്കുന്ന മാർഷ്വൽ തമിഴ് സംവിധാനം ചെയ്യുന്നു. സത്യരാജ്, പ്രഭു, ലാൽ, ജോൺ കൊക്കൻ, ഇൗശ്വരി റാം തുടങ്ങി നീണ്ടതാരനിരയുണ്ട്. വാ വാത്തിയാർ ആണ് കാർത്തി നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. ബോക്സ് ഓഫീസിൽ കനത്ത പരാജയം നേരിട്ട ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY