SignIn
Kerala Kaumudi Online
Tuesday, 16 June 2026 8.16 AM IST

ഗെയിമിന് സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ

dulquer-salman-

പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം പുതിയ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖറിനെ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് . ആഗസ്റ്റ് 20 ന് ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പ്രദർശനത്തിന് എത്തും.

ബ്ലോക് ബസ്റ്ററായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ,സംയുക്ത വിശ്വനാഥൻ , കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. ദുൽഖർ സൽമാന്റെ കരിയറിലെ നാൽപ്പതാം ചിത്രം ആണ് ഐ ആം ഗെയിം. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് രചന.ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ,സംഘട്ടനം അൻപറിവ്‌ ,ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, പ്രൊഡക്ഷൻ ഹെഡ് - സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, പി.ആർ.ഒ- ശബരി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DQ, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY