നടിയെ ആക്രമിച്ച കേസിൽ നിരപരാധിയായ ദിലീപിനെ പെടുത്തിയതാണെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ദിലീപ് ജനപ്രിയ നടനായി പടങ്ങളെല്ലാം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോണ് ഈ കേസുണ്ടായത്. ദിലീപ് മാറുമ്പോൾ ആ സ്ഥാനത്ത് ഇരിക്കാൻ ഒരുപാടു പേർ ആഗ്രഹിച്ചുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരും ഒന്ന് രണ്ട് നടിമാരും ചേർന്നുണ്ടാക്കിയ കഥയാണ് ആ കേസെന്നും അദ്ദേഹം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'നമ്മുടെ നാട്ടിൽ ഒരു കുഴപ്പമുണ്ട്. യാഥാർത്ഥ്യം ആർക്കും വേണ്ട. എല്ലാവർക്കും ഒരാളെ ക്രൂശിക്കുക എന്നാണല്ലോ. ദിലീപ് നിരപരാധിയാണെന്ന് അക്കാദമിക് സമൂഹത്തിന് മനസിലായല്ലോ. ഇത് ഒന്നാന്തരം കള്ളക്കേസല്ലേ. പൊലീസ് ഉദ്യോഗസ്ഥരും ഒന്ന് രണ്ട് നടിമാരും ചേർന്നുണ്ടാക്കിയ കഥ അല്ലേ. കാശ് മേടിച്ച് ഉണ്ടാക്കിയ കഥയല്ലേ. ജയിൽ മോചിതനായ ശേഷം ദിലീപ് എന്നെ വിളിച്ചു. എനിക്ക് ദിലീപിന്റെയല്ല, ആരുടെയും നന്ദി വേണ്ട. ഇതൊന്നും ദിലീപിന് വേണ്ടിയല്ല ഞാൻ ചെയ്തത്. സത്യത്തിന് വേണ്ടി നിന്നതാണ്. നിരപരാധി ക്രൂശിക്കപ്പെടുന്നതുകൊണ്ട് ഒപ്പം നിന്നതാണ്. എനിക്ക് ചെറുപ്പം മുതലേ ധാർമിക രോഷമുള്ളയാളാണ്. എല്ലാം തുറന്നുപറയും ഞാൻ.
ദിലീപുമായി എനിക്ക് യാതൊരു ബന്ധവുമില്ല. പരസ്പരം അറിയാം. അല്ലാതെ എന്റെ ഒരു പടത്തിൽ അഭിനയിച്ചിട്ടുമില്ല. നിരപരാധിയെ ക്രൂശിക്കുന്നത് ശരിയല്ല. വിധി പറയുന്ന തലേദിവസം ഞാൻ ഉറങ്ങിയിട്ടില്ല. അന്ന് ദിലീപിനെ വിളിച്ച് എനിക്ക് ടെൻഷനുണ്ടെന്ന് പറഞ്ഞു. എന്റെ മനസ് പറഞ്ഞത് അനുകൂലമാകും എന്നാണ്. അന്ന് അനൂപും വിളിച്ചിരുന്നു. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ, തെറ്റ് ചെയ്യാത്ത നമ്മളെ ശിക്ഷിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. നമ്മൾ ആ വഴിയേ പോലും പോയിട്ടില്ലല്ലോ, അതല്ലേ നമ്മുടെ ധൈര്യം എന്നും ചോദിച്ചു.
ശിക്ഷ കിട്ടണമെന്ന് മലയാളികൾ ആഗ്രഹിച്ചതിന് കുറ്റം പറയാൻ പറ്റില്ല. കാരണം ഒമ്പത് വർഷമായി ഇൻട്രോ പറഞ്ഞ് ദിലീപ് കുറ്റവാളിയാണെന്ന് മാദ്ധ്യമങ്ങൾ മലയാളികളുടെ ഉളളിൽ അടിച്ചേൽപ്പിച്ചില്ലേ. മലയാളികളുടെ ബ്രയിനിലേക്ക് അടിച്ചേൽപ്പിച്ചില്ലേ. അന്നും ഞങ്ങൾ പറഞ്ഞത് ഇത് തെറ്റാണ് എന്ന്. ചാനലുകൾ റേറ്റിംഗിന് വേണ്ടി ചെയ്ത പരിപാടിയാ. ഇപ്പോഴും ബ്ലെയിഡ് കമ്പനി തുടങ്ങിയാൽ കാശിടുന്ന മലയാളികളാ. അവരെ പറ്റിക്കാൻ എളുപ്പമാണ്'-സജി നന്ത്യാട്ട് പറഞ്ഞു. ദിലീപ്- മഞ്ജു വാര്യർ വിവാഹമോചനത്തെക്കുറിച്ചും സജി നന്ത്യാട്ട് പ്രതികരിച്ചു.
'ദിലീപ് അല്ല മഞ്ജു വാര്യരെ ഉപേക്ഷിച്ചത്. ദിലീപ് ഒരിക്കലും വിവാഹ മോചന ഹർജി കൊടുത്തിട്ടില്ല. കുടുംബ കോടതിയിൽ വിവാഹ മോചന ഹർജി കൊടുത്തത് മഞ്ജു വാര്യർ ആണ്. അതിലേക്ക് നമ്മൾ പോകണ്ട, അത് അവരുടെ സ്വകാര്യകാര്യമാണ്. ദിലീപ് ജനപ്രിയ നടനായി പടങ്ങളെല്ലാം ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോഴാണല്ലോ ഈ പണി കൊടുത്തത്, എട്ടിന്റെ പണി താറാമുട്ടയ്ക്ക് അകത്ത് കൊടുക്കുകയല്ലേ. ദിലീപ് മാറുമ്പോൾ ആ സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാരുണ്ട്. ആർക്ക് ആരോടാണ് മലയാള സിനിമയിൽ ആത്മാർത്ഥതയുളളത്'- അദ്ദേഹം പറഞ്ഞു.
Producer Saji Nanthyattu claimed actor Dileep was framed in the actress assault case, asserting it was fabricated by police and some actresses. He suggested others coveted Dileep's popular position and that media manipulated public perception. Nanthyattu also stated Manju Warrier initiated their divorce, not Dileep.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |