SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.32 AM IST

രജനി-നയൻതാര കോംബോ വീണ്ടും

sss

രജനികാന്ത് നായകനായി അശ്വത് മാരി മുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ എന്ന ചിത്രത്തിൽ നയൻതാരയും. ധർമ്മനിൽ നിർണായ കഥാപാത്രത്തെ നയൻതാര അവതരിപ്പിക്കും എന്നാണ് വിവരം. ചന്ദ്രമുഖി,​ കുസേലൻ,​ ദർബാർ,​ അണ്ണാത്തെ എന്നീ ചിത്രങ്ങൾക്കു ശേഷം രജനികാന്തും നയൻതാരയും ഒരുമിക്കുകയാണ്. സിമ്രാനും റാഷിഖന്നയുമാണ് നായികമാർ.

ശ്രീലീല,​ റാം പോത്തിനേനി,​ യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. രുക്മിണി വസന്തിന് നിശ്ചയിച്ച വേഷത്തിലേക്കാണ് ശ്രീലീല എത്തുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് നിർമ്മാണം. ഇതാദ്യമായാണ് രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ രജനികാന്ത് ചിത്രം നിർമ്മിക്കുന്നത്. ആദ്യമായി രജനികാന്ത് മുഴുനീള ഡോക്ടർ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ഇനി 40 ദിവസത്തെ ചിത്രീകരണം അവേശഷിക്കുന്നുണ്ട്. ജനുവരിയിൽ പൊങ്കൽ റിലീസായി പ്ളാൻ ചെയ്തിരുന്നെങ്കിലും ചിത്രീകരണം നീളുന്ന സാഹചര്യം ആണ്.അതിനാൽ അവധിക്കാലത്ത് റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAYANTARA, RAJANIKANTH, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY