
അനൂപ് മേനോൻ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'തിമിംഗല വേട്ട പാക്കപ്പായി . സമകാലിക ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർചിത്രങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ചിത്രം എന്തു കൊണ്ടും സമകാലിക പ്രസക്തമാണ്.
മണിയൻ പിള്ള രാജു, രമേശ് പിഷാരടി, കോട്ടയം രമേശ്, മേഘ തോമസ്, ഹരീഷ് പേരടി, പി.പി. കുഞ്ഞികൃഷ്ണൻ, അശ്വിൻ മാത്യു, പ്രമോദ് വെളിയനാട്, ദിനേഷ് പണിക്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ദീപു കരുണാകരൻ, ബാലാജി ശർമ. ബൈജു എഴുപുന്ന, പ്രസാദ് മുഹമ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അകാലത്തിൽ വിട പറഞ്ഞ ബോളിവുഡ് താരം പ്രശാന്ത് തമാഗ് ആദ്യമായി അഭിനയിച്ച മലയാള ചിത്രം ആണ്. വിഎംആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം.ഛായാഗ്രഹണം അൻസാർ ഷാ, സംഗീതം ജയ് സ്റ്റെലർ, ബിജിബാൽ, എഡിറ്റിംഗ് നൗഫൽ അബ്ദുള്ള , ഗാനരചന ബി. കെ. ഹരിനാരായണൻ, മുത്തു, ഹ്യുമൻ സി ദ്ദിഖ്. കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് റോണക്സ് സേവ്യർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |