SignIn
Kerala Kaumudi Online
Saturday, 24 October 2026 11.27 AM IST

വിവാഹ മാമാങ്കത്തിന് അനിരുദ്ധ്; ചെലവ് 100 കോടി, സി​നി​മാ​ലോ​കം​ ​കാ​ണാ​ൻ​ ​പോ​വു​ന്ന​ ​ഏ​റ്റ​വും​ ​വലിയ കല്യാണം

READ ENGLISH VERSION
sss

തെ​ന്നി​ന്ത്യ​ൻ​ ​സം​ഗീ​ത​ ​മാ​ന്ത്രി​ക​ൻ​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​റും​ ​സ​ൺ​ ​ഗ്രൂ​പ്പ് ​മേ​ധാ​വി​ ​ക​ലാ​നി​ധി​ ​മാ​ര​ന്റെ​ ​മ​ക​ൾ​ ​കാ​വ്യ​മാ​ര​നും​ ​ത​മ്മി​ലു​ള്ള​ ​വി​വാ​ഹ​ത്തി​ന് ​ചെ​ല​വ​ഴി​ക്കു​ന്ന​ത് 100​ ​കോ​ടി​ ​രൂ​പ​ ​എ​ന്നു​ ​റി​പ്പോ​ർ​ട്ട്. തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മാ​ലോ​കം​ ​കാ​ണാ​ൻ​ ​പോ​വു​ന്ന​ ​ഏ​റ്റ​വും​ ​രാ​ജ​കീ​യ​മാ​യ​ ​വി​വാ​ഹ​ത്തി​ന് ​ഒ​രു​ക്ക​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചു.​ ​ന​വം​ബ​ർ​ 11​ന് ​ഗ്രീ​സി​ൽ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​യും​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​വി​വാ​ഹം​ ​ന​ട​ക്കും​ ​എ​ന്നാ​ണ് ​ റിപ്പോർട്ട്.​ ​

വി​വാ​ഹ​ത്തി​ന് ​ഇ​രു​ ​കു​ടും​ബ​ങ്ങ​ളും​ ​ചേ​ർ​ന്ന് ​ചെ​ല​വ​ഴി​ക്കു​ന്ന​താ​ണ് 100​ ​കോ​ടി​ ​രൂ​പ.​ ​അ​തി​ഥി​ക​ൾ​ക്കാ​യി​ 4​ ​വലിയ ​ ​ചാ​ർ​ട്ടേ​ഡ് ​വി​മാ​ന​ങ്ങ​ളാ​ണ് ​സ​ജ്ജ​മാ​ക്കു​ന്ന​ത്.​ ​ഒ​രു​ ​വി​മാ​ന​ത്തി​ൽ​ 200​ ​പേ​രെ​ ​ഉ​ൾ​ക്കൊ​ള്ളും.​ ​വി​മാ​ന​ച്ചെ​ല​വി​നും​ ​താ​മ​സ​ത്തി​നും​ ​ഭ​ക്ഷ​ണ​ത്തി​നു​മാ​യി​ ​മാ​ത്രം​ 40​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ക്കും.​ ​പ​ഞ്ച​ന​ക്ഷ​ത്ര​ ​ഹോ​ട്ട​ലു​ക​ളി​ലാ​ണ് ​താ​മ​സം,​ ​അ​തി​ഥി​ക​ൾ​ക്കാ​യി​ ​റോ​ൾ​സ് ​റോ​യ്‌​സ് ​കാ​റു​ക​ൾ​ ​സ​ജ്ജ​മാ​ക്കും.​ ​ഒ​രാ​ൾ​ക്ക് ​മാ​ത്രം​ 35​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​യു​ടെ​ ​ആ​തി​ഥേ​യ​ത്വം.​ ​ഒ​രാ​ഴ്ച​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ് ​വി​വാ​ഹ​ ​ആ​ഘോ​ഷം.​ ​അ​ടു​ത്ത​ ​ബ​ന്ധു​ ​കൂ​ടി​യാ​യ​ ​ത​മി​ഴ് ​സൂ​പ്പ​ർ​ ​താ​രം​ ​ര​ജ​നി​കാ​ന്തും അജിത്ത് കുമാറും ​കു​ടും​ബ​ ​സ​മേ​തം​ ​പ​ങ്കെ​ടു​ക്കും.​

​വി​വാ​ഹ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​-​ ​സി​നി​മ​ ​-​ ​ബി​സി​ന​സ് ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​ർ​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.​ ​ന​വം​ബ​ർ​ 21​ന് ​ചെ​ന്നൈ​ ​ഐ.​ടി.​സി​ ​ഗ്രാ​ൻ​ഡ് ​ചോ​ല​യി​ൽ​ ​വ​മ്പ​ൻ​ ​വി​വാ​ഹ​ ​സ​ൽ​ക്കാ​രം​ ​ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​വി​വരം.​ ​ത​മി​ഴ്‌​നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​സി.​ ​ജോ​സ​ഫ് ​വി​ജ​യ്,​ ​തെ​ലു​ങ്കാ​ന​ ​മു​ഖ്യ​മ​ന്ത്രി​ ​രേ​വ​ന്ത് ​റെ​ഡ്ഡി,​ ​അ​ല്ലു​ ​അ​ർ​ജു​ൻ,​ ​ശി​വ​ ​കാ​ർ​ത്തി​കേ​യ​ൻ,​ ​ഉ​ദ​യ​നി​ധി​ ​സ്റ്റാ​ലി​ൻ​ ​എം.​എ​ൽ.​എ,​എം.​കെ​ ​സ്റ്റാ​ലി​ൻ,​ ​നെ​ൽ​സ​ൺ,​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​വി​വാ​ഹ​ ​സ​ൽ​ക്കാരത്തിന്റെ ​പിറ്റേന്ന് ​ ​ അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളാ​യ​ ​സെ​ലി​ബ്രി​റ്റി​ക​ൾ​ക്കൊ​പ്പം​ ​ഒ​ത്തു​ചേ​ര​ൽ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​അ​നി​രു​ദ്ധി​ന് ​പ​ദ്ധ​തി​യു​ണ്ട്.


2025​ൽ​ ​റെ​ഡ്‌​ഡി​റ്റി​ൽ​ ​ആ​ണ് ​അ​നി​രു​ദ്ധും​ ​കാ​വ്യ​യും​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​ ​വാ​ർ​ത്ത​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​ഇ​രു​ ​കു​ടും​ബ​ങ്ങ​ളും​ ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കു​ന്നു​വെ​ന്നും​ ​കു​റി​പ്പി​ലു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ക​ല്യാ​ണ​മോ,​ ​ഇ​ങ്ങ​നെ​ ​ഓ​രോ​ന്ന് ​പ​റ​ഞ്ഞ് ​പ​ര​ത്ത​ല്ലേ​ ​എ​ന്നാ​യി​രു​ന്നു​ ​അ​നി​രു​ദ്ധി​ന്റെ​ ​മ​റു​പ​ടി.​ ​കു​ടും​ബ​ ​വൃ​ത്ത​ങ്ങ​ളി​ൽ​ ​'​അ​നി​"​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​അ​നി​രു​ദ്ധ് ​എ.​ആ​ർ.​ ​റ​ഹ്‌​മാ​നു​ശേ​ഷം​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​പു​തി​യ​ ​ത​രം​ഗം​ ​സൃ​ഷ്ടി​ച്ചു​ ​മു​ന്നേ​റു​ക​യാ​ണ്.​ ​ന​ട​ൻ​ ​രാ​ഘ​വേ​ന്ദ്ര​യു​ടെ​യും​ ​ക്ളാ​സി​ക്ക​ൽ​ ​ന​ർ​ത്ത​കി​ ​ല​ക്ഷ്‌​മി​ ​ര​വി​ച​ന്ദ​റി​ന്റെ​യും​ ​മ​ക​നാ​ണ് ​അ​നി​രു​ദ്ധ്.​ ​ര​ജ​നി​കാ​ന്തി​ന്റെ​ ​ഭാ​ര്യ​ ​ല​ത​യു​ടെ​ ​സ​ഹോ​ദ​ര​പു​ത്ര​നും ​ ​ആ​ണ് ​ .​ ​ധ​നു​ഷ് ​നാ​യ​ക​നാ​യി​ ​ഐ​ശ്വ​ര്യ​ ​ര​ജ​നി​കാ​ന്ത് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​3"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​അ​നി​രു​ദ്ധി​ന് ​പി​ന്നെ​ ​തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ല്ല.​ ​അ​ന്നു​ ​മു​ത​ൽ​ ​ട്രെ​ന്റിം​ഗ് ​ഈ​ണം​ ​ഒ​രു​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIRUDH, ANIRUDH KAVYA WEDDING NEWS, FILM INDUSTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY