SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.14 AM IST

സിനിമാ മോഹവുമായി ശ്രീനാഥ് ഭാസി

sss

ശ്രീനാഥ് ഭാസി നായകനായി നവാഗതനായ റമീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒറിജിനൽ എന്ന ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റ്. ഒക്ടോബർ 23ന് പ്രദർശനത്തിന് എത്തും. ചിത്രത്തിന്റെ ട്രെയിലർ തരംഗമായി. “നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ച് കളിക്കും” എന്ന ഡയലോഗാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ ലോകത്തെ കൂടുതൽ പരിചയപ്പെടുത്തുന്നുന്നുണ്ട് ട്രെയിലർ.

യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലിം, വിരു വിവേക് എന്നിവരാണ് മറ്റ് താരങ്ങൾ. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. ഹദ് ഫത്‌ലി ഛായാഗ്രഹണം നിർവഹിക്കുന്നു. സഹനിർമ്മാണം ഹർഷദ്,​ ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റർ.

അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം . മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് . പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫിനിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ആണ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENATH BHASI, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY