
അതിർത്തി കടന്നുള്ള വൈകാരികമായ ഒരു യാത്രയുടെയും ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളുടെയും കഥ പറയുന്ന ധനുഷ്കോടിയിലേക്ക് നാളെ പ്രദർശനത്തിന് എത്തും. പ്രതിസന്ധികളെയും ആകാംക്ഷകളെയും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്ന ദൃശ്യാനുഭവവും, ഹൃദയസ്പർശിയായ കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ രചനയും നിർമ്മാണവും നിർവഹിക്കുന്ന ചിത്രം ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്നു. സുധീർ കരമന, ലെന, അരുൺ, ആർദ്ര ഗോപകുമാർ, നിസ്താർ അഹമ്മദ് സേട്ട്, എം.ആർ ഗോപകുമാർ, ദിനേശ് പണിക്കർ, ജോബി, റിയാസ് നെടുങ്ങാട്, വി .കെ ബൈജു, സിന്ധു വർമ്മ, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ തുടങ്ങിയവരാണ് താരങ്ങൾ.ഛായാഗ്രഹണം കനകരാജ്, എഡിറ്റിംഗ് - അനൂപ്, പി.ആർ.ഒ - ഷെജിൻ എം.കെ, അജയ് തുണ്ടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |