
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ലെ രണ്ടാം ഗാനം ‘യേഷനഗുല’ 36 മില്യൺ കാഴ്ചക്കാരുമായി കുതിക്കുന്നു.നാനിയും കീർത്തി സുരേഷും ആണ് ഗാനരംഗത്ത്. നൃത്ത ചുവടുകളുമായി നാനിയും, കീർത്തി സുരേഷും തകർത്താടുന്നത് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആണ്. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം അനിരുദ്ധ് രവിചന്ദറാണ്. കാസർല ശ്യാം ആണ് വരികൾ രചിച്ചത്. ഡല്ലാസിൽ നടന്ന അനിരുദ്ധ് രവിചന്ദറിന്റെ കോൺസെർട്ടിനിടെ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ലൈവായി അവതരിപ്പിച്ചാണ് ഗാനം ലോഞ്ച് ചെയ്തത്. ആട്ട സന്ദീപ് ആണ് നൃത്ത സംവിധാനം .
ജേഴ്സി’, ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് . ‘ദസറ എന്ന ബ്ലോക് ബസ്റ്ററിനു ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം.
ബോളിവുഡ് താരം രാഘവ് ജൂയൽ, കയാദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ സെപ്തംബർ 24ന് പ്രദർശനത്തിന് എത്തും. പി.ആർ.ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |