SignIn
Kerala Kaumudi Online
Wednesday, 26 August 2026 8.54 AM IST

നിവിൻ പോളിയും ദുൽഖറും വീണ്ടും, സംവിധായകൻ ഗിരീഷ് എഡി

sss

റിലീസ് അടുത്ത ഓണത്തിന്

പത്തുവർഷങ്ങൾക്കുശേഷം നിവിൻ പോളിയും ദുൽഖർ സൽമാനും ഒരുമിക്കുന്നു. ബാംഗ്ളൂർ ഡെയ്‌സിനും വിക്രമാദിത്യത്തിനും ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ ചർച്ചകൾ ആരംഭിച്ചു എന്നാണ് വിവരം. അടുത്ത ഓണം റിലീസായി പ്ളാൻ ചെയ്യുന്ന ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ.ഡിയായിരിക്കും.

പോളി ജൂനിയർ പിക്‌ചേഴ്സിന്റെയും വേഫെറർ ഫിലിംസിന്റെയും ബാനറിൽ ആണ് നിർമ്മാണം. ഈ ഓണത്തിന് ദുൽഖർ സൽമാന്റെ ഐ ആം ഗെയിം പ്ളാൻ ചെയ്തിരുന്നതാണ്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റി. അതേസമയം ബെത്‌ലഹേം യൂണിറ്റിന്റെ മഹാവിജയം നിവിൻപോളിയുടെ കരിയറിൽ വൻ നേട്ടം സൃഷ്ടിച്ചിരിക്കുകയാണ്. ദുൽഖർ സൽമാനും നിവിൻ പോളിയും വീണ്ടും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIVIN PAULY, DULQUER SALMAN, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY