1 MIN READ | AUTHOR : Web Desk PUBLISHED: AUGUST 21, 2026 06:49 AM IST
150 കോടി ക്ലബിലേക്ക് ആഗോള കളക്ഷൻ
സൂര്യയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ വിശ്വനാഥ് & സൺസ് ആഗോളതലത്തിൽ 150 കോടിയിലേക്ക് അടുക്കുന്നു.ആഗോള ബോക്സ് ഓഫീസിൽ ചിത്രം 135.49 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ പിന്നിട്ടു എന്നാണ് ട്രേഡ് റിപ്പോർട്ട്.150 കോടി ക്ലബ്ബിലേക്ക് കടക്കാൻ ഇനി വെറും 14.51 കോടി രൂപ കൂടി മതി. കറുപ്പിന് പിന്നാലെ ബ്ലോക് ബസ്റ്റർ വിജയം നേടുന്ന സൂര്യ ചിത്രം ആണ് വിശ്വനാഥ് & സൺസ്. കറുപ്പ് ആഗോളതലത്തിൽ 200 കോടി പിന്നിട്ടിരുന്നു.ആറാം ദിവസമായ ബുധനാഴ്ച ഇന്ത്യയിൽ നിന്ന് 5.10 കോടി രൂപ നെറ്റ് കളക്ഷൻ വിശ്വനാഥ് & സൺസ് നേടി. ചൊവ്വാഴ്ച നേടിയ 6.35 കോടിയെ അപേക്ഷിച്ച് 19.7 ശതമാനത്തിന്റെ ഇടിവാണ് ആറാം ദിനത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 77.40 കോടിയായും ഇന്ത്യ ഗ്രോസ് 89.49 കോടിയായും ഉയർന്നു. ആറാം ദിനത്തിൽ രാജ്യത്തുടനീളം 5,093 ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. നിലവിലെ ട്രെൻഡ് തുടർന്നാൽ ഈ വാരാന്ത്യത്തിന് മുൻപേ ചിത്രം 150 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ.വെങ്കി അട്ലൂരി സംവിധാനം ചെയ്ത ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
വിജയ്ദേവരകൊണ്ട, രശ്മിക മന്ദാന ചിത്രം 'രണബാലി" കേരളത്തിൽ റിലീസ് ചെയ്യാത്തതിന്റെ കാരണം തേടുകയാണ് ആരാധകർ. വിവാഹശേഷം വിജയ്യും രശ്മികയും ഒരുമിച്ചഭിനയിച്ച
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കർണാടകയിലും വരെ വൻ ഹിറ്റായ മലയാള ചിത്രമായിരുന്നു 'പ്രേമലു'. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും