SignIn
Kerala Kaumudi Online
Monday, 24 August 2026 3.57 AM IST

അജിത്ത്-ആദിക് ചിത്രം ഡെയർ ഡെവിൾ, നിർമ്മാണം ശാലിനി

ajith-shalini-
അജിത് കുമാർ, ശാലിനി

നിർമ്മാണം ശാലിനി അജിത്ത് കുമാർ

ഗുഡ് ബാഡ് അഗ്ലിക്കുശേഷം അജിത്തും സംവിധായകൻ ആദിക് രവിചന്ദ്രനും ഒരുമിക്കുന്ന ചിത്രത്തിന് ഡെയർ ഡെവിൾ എന്നു പേരിട്ടു. ബ്രേവ് ഹാർട്ട്സിന്റെ ബാനറിൽ അജിത്തിന്റെ പ്രിയ പങ്കാളി ശാലിനി അജിത്ത് കുമാർ ആണ് നിർമ്മാണം. 34 വർഷത്തെ സിനിമാജീവിതത്തിൽ ഇതാദ്യമായാണ് അജിത്ത് കുമാർ നിർമ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആദിക് രവിചന്ദ്രൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിന്അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.

അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.അതേസമയം വെങ്കട് പ്രഭുവും അജിത്തും വീണ്ടും കൈകോർക്കുന്നുണ്ട്. ഇരുവരുടെയും ബ്ളോക്ക് ബസ്റ്റർ ചിത്രമായ മങ്കാത്തയുടെ രണ്ടാം ഭാഗത്തിനാണ് ഒത്തുച്ചേരൽ. വിശ്വാസം, ആവേശം എന്നീ ചിത്രങ്ങൾക്കുശേഷം സിരുത്തൈ ശിവയും അജിത്തും ഒരുമിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHALINI, AJITHKUMAR, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY