SignIn
Kerala Kaumudi Online
Saturday, 13 June 2026 9.13 PM IST

ആദ്യ ദിനം, പെദ്ധിയുടെ ബാറ്റിംഗിൽ 135 കോടി

ss



തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി' ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപ . രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണിത്. രാംചരൺ സോളോ ഹീറോ ആയെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷൻ കൂടിയാണ് . ടൈറ്റിൽ കഥാപാത്രമായി രാം ചരൺ നിറഞ്ഞാടുന്നു. മലയാളം, തമിഴ് പതിപ്പുകൾ കേരളത്തിലും തമിഴ്‌നാട്ടിലും പ്രദർശനത്തിന് എത്തിച്ചത് തിങ്ക് സ്റ്റുഡിയോസ് ആണ്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിച്ചത്. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക.
എ. ആർ റഹ്മാൻ ഒരുക്കിയ പശ്‌ചാത്തല സംഗീതവും , ഈണം നൽകിയ ഗാനങ്ങളും ഗംഭീര പ്രതികരണം നേടുന്നുണ്ട്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും താരനിരയിലുണ്ട്. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബൊമൻ ഇറാനി എന്നിവരാണ് മറ്റു താരങ്ങൾ.
, ഛായാഗ്രഹണം - രത്നവേലു, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY