SignIn
Kerala Kaumudi Online
Saturday, 13 June 2026 8.59 PM IST

ഇവിടെ സ്മോൾ വുഡ് മാത്രം,​ മോളിവുഡ് ടൈംസ് ടീസർ

sss

യുവനടൻ നസ്ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു . ജൂൺ 5ന് പ്രദർശനത്തിനെത്തുന്ന ചിത്രം, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നസ്ലിനൊപ്പം അരങ്ങേറ്റം കുറിച്ച ഗോപിക രമേശ് ആണ് നായിക. സംഗീത് പ്രതാപ്,ഷറഫുദ്ദീൻ, ജഗദീഷ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്ലിൻ എത്തുന്ന മോളിവുഡ് ടൈംസിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൽ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. രാമു സുനിൽ തിരക്കഥ സംഭാഷണമെഴുതുന്നു.സംഗീതം-ജേക്ക്സ് ബിജോയ്,എഡിറ്റിംഗ്- നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്,പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, വിതരണം-സെൻട്രൽ പിക്ചേഴ്സ്. പി .ആർ. ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY