SignIn
Kerala Kaumudi Online
Saturday, 13 June 2026 8.59 PM IST

അല്ലു അർജുന്റെ രാക്ക ,​ ചെമ്പൻ വിനോദ് തെലുങ്കിൽ

ss

അല്ലു അർജുൻ നായകനായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന രാക്ക എന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് . ചിത്രത്തിൽ നിർണായക കഥാപാത്രത്തെയാണ് ചെമ്പൻ വിനോദ് അവതരിപ്പിക്കുന്നത്. ചെമ്പന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രംകൂടിയാണ്. മലയാള താരം ഫെമിന ജോർജും രാക്കയിൽ അഭിനയിക്കുന്നുണ്ട്. ചെമ്പൻ തിരക്കഥ എഴുതി ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോയിൽ പ്രധാനവേഷത്തിൽ ഫെമിന ജോർജ് എത്തുന്നുണ്ട്. മേയ് 28ന് തിയേറ്ററിൽ എത്തുന്ന കറക്കം എന്ന ചിത്രത്തിലും ഫെമിന ആണ് നായിക. തമിഴിലും കന്നടയിലും അഭിനയിച്ച ചെമ്പൻ വിനോദിന്റെ ഇടിമഴ കാറ്റ് ആണ് അവസാനമായി റിലീസ് ചെയ്ത മലയാള ചിത്രം.

അതേസമയം അല്ലു അർജുന്റെയും അറ്റ്ലിയുടെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായ രാക്കയിൽ മനുഷ്യമൃഗം ആയി എത്തുന്ന അല്ലുവിന്റെ ലുക്ക് വൻ ശ്രദ്ധ നേടിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ദീപിക പദുകോൺ, ജാൻവി കപൂർ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് നായികമാർ. അടുത്ത വർഷം മേയിൽ രാക്ക തിയേറ്ററിൽ എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY