
ആഗസ്റ്റിൽ ചിത്രീകരണം
ഓണത്തിന് തിയേറ്ററുകളിലെത്തുന്ന ഐം ആം ഗെയിമിന് ശേഷം ദുൽഖർ സൽമാന്റെ വേ ഫെയറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം തമിഴിൽ .
ദുൽഖറിന്റെ 42-ാമത്തെ ചിത്രമാണിത്. അറ്റ്ലിയുടെ സഹ സംവിധായകനായ കാർത്തികേയൻ വേലപ്പൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സൂരറൈ പോട്ര്, ഡ്യൂഡ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിഖേത് ബൊമ്മിയാണ്. ജവാന്റെ ചിത്ര സംയോജനം നിർവഹിച്ച റൂബനാണ് എഡിറ്റർ.ലോകയിലെ ആക്ഷൻ സീക്വൻസുകളൊരുക്കിയ യാനിക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രാഫർ .
തെന്നിന്ത്യയിലെ പുതിയ മ്യൂസിക്ക് സെൻസേഷനായ സായ് അഭ്യങ്കറാണ് സംഗീതം.
ദുൽഖറിനൊപ്പം വൻതാര നിര അണിനിരക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂലായ് 28 ന് ദുൽഖറിന്റെ ജന്മദിനത്തിലുണ്ടാകുമെന്നാണ് സൂചന. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും.
കാന്ത എന്ന ചിത്രത്തിനുശേഷം ദുൽഖർ തമിഴിൽ അഭിനയിക്കുന്ന ചിത്രം ആണ്.
വേഫെറർ ഫിലിംസിന്റെ നിർമ്മാണ പങ്കാളിത്തത്തിലാണ് കാന്ത നിർമ്മിച്ചത്. അന്യ ഭാഷയിൽ വേഫെറർ ഫിലിംസ് നിർമ്മിച്ച ആദ്യ ചിത്രം ആണ് കാന്ത. കാന്തയിലെ ദുൽഖറിന്റെ പ്രകടനം വൻ പ്രസംസ നേടി.
തെലുങ്ക് ചിത്രങ്ങളായ ആകാശം ലോ ഒക താര, കൽക്കി 2 എന്നിവയാണ് അണിയറയിലൊരുങ്ങുന്ന മറ്റ് ദുൽഖർ ചിത്രങ്ങൾ. അതേസമയം മലയാളത്തിൽ പ്രവീൺ ചന്ദ്രൻ, ജിത്തു മാധവൻ , സൗബിൻ ഷാഹിർ എന്നിവരുടെ ചിത്രങ്ങളാണ് കമ്മിറ്ര് ചെയ്തത്. പ്രവീൺ ചന്ദ്രന്റെ ചിത്രം ആയിരിക്കും ആദ്യം ആരംഭിക്കുക. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
