SignIn
Kerala Kaumudi Online
Monday, 25 May 2026 7.40 AM IST

മാരക ലുക്കിൽ ഹനാൻ ഷാ, കാട്ടാളൻ ക്യാരക്ടർ പോസ്റ്റർ

ss

ട്രെന്റിംഗ് ഗായകൻ ഹനാൻ ഷാ അഭിനയ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആണ് ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ. ഹനാൻ ഷായുടെ മാരക ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൻശ്രദ്ധ നേടുന്നു. സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരം ആണ് ഹനാൻ ഷാ. 2022ൽ 'പറയാതെ അറിയാതെ' എന്ന കവർ ഗാനത്തിലൂടെയാണ് ഹനാൻ ഷാ ശ്രദ്ധ നേടുന്നത്. ഒട്ടേറെ കവർ സോംഗുകളും സിംഗിളുകളും മ്യൂസിക് വീഡിയോകളും ഹനാൻ ഷാ പങ്കുവയ്ക്കുന്നുണ്ട്. ചിറാപുഞ്ചി, കസവിനാൽ, ഇൻസാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയവയാണ് വൈറൽ ഗാനങ്ങൾ. ലോക = ചാപ്ടർ 1 ചന്ദ്രയിലെ നീയേ പുഞ്ചിരി എന്ന ഗാനം വൻ തരംഗം തീർത്തു. മാർക്കോയ്ക്ക‌ുശേഷം ക്യൂബ്സ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ ആക്‌ഷൻ പാക്ക്‌ഡ് ആണ്. ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, രാജ് തിരൺദാസ്, ഷോൺ ജോയ്, ബേബി ജീൻ, ഹിപ്‌സ്റ്റർ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ് തുടങ്ങി നീണ്ട താരനിരയുണ്ട്. സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആർ. ആണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, രണദിവെ,ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. ഓഡിയോഗ്രാഫി, എം.ആർ. രാജാകൃഷ്ണൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൻ കോയ, ഈ മാസം ചിത്രം പ്രദർശനത്തിന് എത്തും. പി.ആർ. ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY