
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടറെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പൻകാവ് സ്വദേശിയായ അലൻ (23) ആണ് പോക്സോ വകുപ്പുകൾ ചുമത്തി പിടിയിലായത്. മട്ടാഞ്ചേരി–ചേരാനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'വേണാട്' എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് പ്രതി.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയോട് ഇയാൾ ബസിൽ വെച്ച് അശ്ലീലമായി സംസാരിക്കുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രതി പെൺകുട്ടിയെ സ്ഥിരമായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
ശല്യം സഹിക്കാനാവാതെ വന്നതോടെ വിദ്യാർത്ഥിനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയിൽ ബസിൽ വച്ച് മറ്റൊരു പെൺകുട്ടിയോട് അതിക്രമത്തിന് ശ്രമിച്ചതിന് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് കൈയേറ്റം ചെയ്തിരുന്നതായും വിവരമുണ്ട്.
Ernakulam North Police arrested private bus conductor Alan (23) under POCSO for sexually assaulting a school student. The conductor of the 'Venad' bus, serving the Mattancherry-Cheranalloor route, allegedly harassed the student verbally and physically as she returned from an exam. Police confirmed a month-long harassment led to the complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |