SignIn
Kerala Kaumudi Online
Wednesday, 28 October 2026 10.52 PM IST

കോവളം പീഡനം : സ്പായിലെ വരുമാനം ആദ്യം എത്തിയിരുന്നത് മായയുടെ അക്കൗണ്ടിലേക്ക്,​ അറസ്റ്റിലായത് വനിതാ ഹെൽത്ത് ഇൻസ്പെക്ടർ

READ ENGLISH VERSION
kovalam-spa-

തിരുവനന്തപുരം: കോവളത്തെ സ്പാകളിൽ 16കാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരൂർ പ‍ഞ്ചായത്തിലെ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച സ്പായുടെ ബിനാമി ഉടമയാണ് മായയെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ നേരത്തെ അറസ്റ്റിലായ തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ സുഹൃത്താണ് മായ.

സ്പായിൽ നിന്നുള്ള വരുമാനം ആദ്യ‌മെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്. അതിൽ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിരുന്നത്. അനുരൂപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആന്ധ്ര സ്വദേശിയായ 16കാരിയാണ് കോവളത്തെ സ്പായിൽ പീഡനത്തിനിരയായത്. കേസിൽ സ്പാ ഉടമകളായ സജിത്ത് കുമാർ (47)​,​ നിഷാന്ത് (46)​,​ പെൺകുട്ടിയുടെ ഇളയമ്മ ,​ ഭർത്താവ്,​ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് എന്നിവർ റിമാൻഡിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOVALAM SPA CASE, KOVALAM SPA SEXUAL ABUSE, KOVALAM SPA GIRL TRAFFICKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY