SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.56 AM IST

കളഞ്ഞുകിട്ടിയ ഫോൺ മറിച്ചുവിറ്റു; സീനിയർ സി.പി.ഒക്കെതിരെ കേസ്

READ ENGLISH VERSION
teft

ചന്തേര(കാസർകോട്): സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ മറിച്ചുവിറ്റ പൊലീസുകാരനെതിരെ കേസെടുത്തു. ചന്തേര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബദിയടുക്ക നീർച്ചാൽ സ്വദേശി വൈ.ബൈജുവിന് (41) എതിരെയാണ് മോഷണ കേസെടുത്തത്. കഴിഞ്ഞ 12ന് പുലർച്ചെയാണ് സംഭവം. സ്റ്റേഷനുസമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 10,000രൂപ വിലവരുന്ന മൊബൈൽ സ്റ്റേഷനിൽ ഏല്പിച്ച. അന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബൈജു ഫോൺ ഏറ്റുവാങ്ങി ജനറൽ ഡയറിയിൽ രേഖപ്പെടുത്തി.

രാമന്തളി സ്വദേശി സുഭദ്ര നായരുടേതാണ് ഫോണെന്ന് കണ്ടെത്തി വിവരമറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം ഇവരുടെ മകൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഫോൺ കാണാനില്ലെന്ന് വ്യക്തമായത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ 14 മുതൽ ബദിയടുക്ക നീർച്ചാൽ സ്വദേശി ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് വില്പനയ്ക്ക് പിന്നിൽ പൊലീസുകാരനാണെന്ന് അറിഞ്ഞത്. ഫോണിന്റെ സിംകാർഡ് പൊലീസുകാരൻ നശിപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEFT, LATESTNEWS, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY