
തൊട്ടിൽപ്പാലം : സംസ്ഥാ നത്ത് ലഹരി മാഫിയയെ പി ടിച്ചുകെട്ടാനായി പോലീസ് ആരംഭിച്ച ആന്റി-നർക്കോ ട്ടിക് സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ തൂഫാൻ എത്തി നോക്കാതെ തൊട്ടിൽപ്പാലം. എഡിഎംഎ, മെത്താഫെറ്റാ മൈൻ തുടങ്ങിയ മാരക സിന്തറ്റിക് ലഹരിമരുന്നുകളുടെയും ഹൈബ്രിഡ് കഞ്ചാവിന്റെയും ഒഴുക്കുതടയാൻ വേണ്ടി ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ തൊട്ടിൽപ്പാലം മേഖലയിൽ എത്തിനോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഓണാഘോഷം ആരംഭിച്ചതോടെ കുറ്റ്യാടി ചുരം, തൊ ട്ടിൽപ്പാലം അങ്ങാടി, തൊട്ടിൽ പ്പാലം അങ്ങാടിയുടെ വിവിധ ഇടവഴികളിൽ എന്നിവിടങ്ങ ളിൽ ലഹരിമാഫിയ സജീവമാണ്. ഇവരെ പിടികൂടാൻ പോലീസും എക്സൈസും ശ്ര മിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രികാലങ്ങളിൽ തെരുവുവിളക്കില്ലാത്ത സ്ഥലങ്ങളിലും ഇടറോഡുക ളിലുമാണ് ലഹരിമാഫിയയുടെ കേന്ദ്രം. കൂടാതെ കുറ്റ്യാടി ചുരത്തിലും സമാന അവസ്ഥയാണ്. ബെംഗളൂരുവിൽനിന്ന് കുറ്റ്യാടി ചുരം വഴിയാണ് കുടുതലായി രാസലഹരി ജില്ലയിലെത്തുന്നത്. ബാംഗ്ലൂരിൽനി ന്ന് മൈസൂർ, ഗുണ്ടൽപേട്ട് വഴി പരിശോധനകൾ ഒന്നും തന്നെ ഇല്ലാതെ രാസ ലഹരികൾ കുറ്റ്യാടി ചുരത്തിൽ എത്തുന്നു. ഇവിടെനിന്നാ ണ് കൈമാറ്റം. ഒരു പരിശോ ധനകളും ചുരത്തിൽ ഉണ്ടാകുന്നില്ല. ലഹരിസംഘങ്ങൾ ഏറ്റുമുട്ടുന്ന സംഭവങ്ങൾ വരെ ഇവിടെ ഉണ്ടായിട്ടുണ്ട്. പോലീസ് പരിശോധനകൾ ഇല്ലാത്ത ഇടം എന്ന നില യിൽ തൊട്ടിൽപ്പാലം മേഖല കടത്തുകാർക്കും ഉപയോ ഗിക്കുന്നവർക്കും പ്രിയപ്പെട്ട ഇടം കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |