വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങൾകൊണ്ട് വേറിട്ടുനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രത്യേകിച്ച് വിവാഹത്തിൽ. ഓരോ മതത്തിനും ഓരോ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ആചാരങ്ങളാണ്. ഭക്ഷണം, വസ്ത്രം, വിവാഹച്ചടങ്ങുകൾ എന്നിങ്ങനെ എല്ലാം വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ ചില സംസ്ഥാനങ്ങൾ കാലാകാലങ്ങളായി പിന്തുടർന്നുവരുന്ന വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും അറിയാം.
ബംഗാളി വിവാഹപാരമ്പര്യത്തെക്കുറിച്ച് കേട്ടുകാണുമെങ്കിലും ഇവിടത്തെ വിചിത്രമായ വിവാഹച്ചടങ്ങിനെ കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാകില്ല. വധൂവരന്മാരുടെ അമ്മമാർക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവാദമില്ല. അമ്മയുടെ സാന്നിദ്ധ്യം മക്കളുടെ ദാമ്പത്യ ജീവിതത്തിൽ ചില ദോഷഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ബീഹാറിലെ വിവാഹങ്ങളിലും ചില വ്യത്യസ്തമായ ആചാരങ്ങളുണ്ട്. അമ്മായിയമ്മ വധുവിന്റെ തലയിൽ മൺപാത്രങ്ങൾവച്ചുകൊടുക്കുന്നു. മണവാട്ടി ഈ പാത്രങ്ങൾ ബാലൻസ് ചെയ്ത് മുതിർന്നവരുടെ പാദങ്ങൾ തൊട്ടുവണങ്ങണം. കുടുംബത്തിന്റെ ഭാവി നിലനിർത്താൻ അവൾക്കുള്ള കഴിവുകളുടെ എണ്ണമായി അവൾ ബാലൻസ് ചെയ്യുന്ന പാത്രങ്ങളുടെ എണ്ണം കണക്കാക്കപ്പെടുന്നു.
വരൻ വധുവിനെ തട്ടിക്കൊണ്ടുപോകണമെന്നും ഒരു വർഷത്തേയ്ക്ക് അവളെ മറച്ചുവക്കണമെന്നുമുള്ള ആചാരം ചില ഗോത്രങ്ങൾ ഇന്നും പിന്തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോകുന്നതിൽ വരൻ വിജയിച്ചാൽ ഔദ്യോഗികമായി അവരുടെ വിവാഹ ചടങ്ങ് നടത്തിക്കൊടുക്കുന്നതാണ് രീതി.
വടക്കൻ ഗോവയിലെ ഒരു വിചിത്രമായ ആചാരമാണ് നവവരനെ കിണറ്റിലോ തടാകത്തിലോ ഇടുന്നത്. ഈ ആചാരത്തിന്റെ പേരാണ് 'സാവോ ജോവോ'. ഇത് വരന് പ്രത്യുൽപാദന ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. വധുവിന്റെ കുടുംബത്തിന് വരനെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള അവസരമാണിതെന്നും പറയപ്പെടുന്നു.
India is known for its diverse customs and traditions, especially in weddings. Different religions and states follow unique traditions involving food, clothing, and ceremonies, including some unusual rituals and beliefs followed for generations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |