SignIn
Kerala Kaumudi Online
Saturday, 13 June 2026 8.56 PM IST

അറിവിന്റെ സർവകലാശാല

a

ഭാരതിരാജ എന്ന ചലച്ചിത്രകാരന് തുല്യമായി അദ്ദേഹം മാത്രമേയുള്ളൂ. സംവിധായകൻ മാത്രമല്ല, നാടകത്തിൽ നിന്നും എത്തിയ അദ്ദേഹം നല്ല തിരക്കഥാകൃത്തും സഹൃദയനുമാണ്. സിനിമാരംഗത്ത് എത്തുന്ന കന്നിക്കാരെ സംബന്ധിച്ചിടത്തോളം അദ്ദേഹം അറിവിന്റെ സർവകലാശാലയാണ്. അദ്ദേഹത്തിൽ നിന്നും വിദ്യ പഠിക്കുന്നവർക്ക് വേറെയൊരു സ്ഥാപനത്തിലും പോകേണ്ട കാര്യമില്ല. ഉള്ളിൽ ഉള്ളത് അതുപോലെ പറയും. മനസിൽ ഒന്നും പുറത്ത് ഒന്നും കാട്ടില്ല. എന്നെ വിമർശിച്ചിട്ടുണ്ട്.

ശിവാജി ഗണേശനും എം.ജി.ആറിനും കരുണാനിധിക്കുമൊക്കെ അദ്ദേഹം നല്ല സുഹൃത്തു കൂടിയായിരുന്നു. രാഷ്ട്രീയത്തിൽ എത്തിയശേഷം എം.ജി.ആർ പിരിമുറുക്കത്തിലായിരിക്കുമ്പോഴെല്ലാം, അദ്ദേഹം ഭാരതിരാജയെ തന്റെ സ്ഥലത്തേക്ക് വിളിച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു.

ഞാൻ അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ടപ്പോൾ 'ഭാരതി' എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഇളയരാജ അദ്ദേഹത്തിന്റെ പ്രായം വെളിപ്പെടുത്തിയപ്പോൾ 'സാർ' എന്നു വിളിക്കാൻ തുടങ്ങി. പരിചയമുള്ള സിനിമാക്കാർക്ക് എന്തു പ്രശ്നം ഉണ്ടായാലും ഭാരതിരാജ ഓടിയെത്തും. അദ്ദേഹം ഒരുപാട് കലാകാരന്മാരെ കണ്ടെത്തി തമിഴ് സിനിമയ്ക്കു നൽകി. അദ്ദേഹത്തിന്റെ പ്രസംഗ ശൈലി എനിക്കേറെ ഇഷ്ടപ്പട്ടതാണ്. ഈയിടെ ഞാൻ അദ്ദേഹത്തെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ സുഖമില്ല, അസുഖം മാറിയിട്ട് കാണാമെന്നാണ് പറഞ്ഞത്. ഒരിക്കൽ കൂടി തമ്മിൽ കാണാതെയാണ് അദ്ദേഹം പോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY