SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.39 PM IST

പ്രളയം: വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചവരെ ശിക്ഷിച്ച് ചൈന

d

ബീജിംഗ്: നേപ്പാൾ - ടിബറ്റ് അതിർത്തിയിൽ നാശംവിതച്ച മിന്നൽ പ്രളയത്തിന്റെ പേരിൽ ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പേരിൽ 10 പേരെ ശിക്ഷിച്ച് ചൈന. മരണപ്പെട്ടവരുടെയും കാണാതായവരുടെയും എണ്ണം വളരെ ഉയർന്നതാണെന്ന തരത്തിലെ പ്രചാരണമാണുണ്ടായത്. എന്തുതരം ശിക്ഷയാണ് നൽകിയതെന്ന് ചൈനീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പ്രളയത്തിന്റെ വീഡിയോകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേ സമയം, ദുരന്തത്തിന് മുമ്പ് ചൈന കൃത്യമായ നിരീക്ഷണ ഡേറ്റകൾ കൈമാറിയില്ലെന്ന ചില നേപ്പാൾ ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ ചൈന തള്ളി.


 സ്വർണവും പണവും വീണ്ടെടുത്തു


നേപ്പാളിലെ നുവാകോട്ട് ജില്ലയിൽ പ്രളയത്തിൽ തകർന്ന ബാങ്കിൽ നിന്ന് 50 കോടി രൂപയുടെ സ്വർണവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളും രേഖകളും വീണ്ടെടുത്ത് പൊലീസ്. എട്ടുമണിക്കൂർ നീണ്ട കഠിനപ്രയത്നത്തിലൂടെയാണ് ദൗത്യം പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360