SignIn
Kerala Kaumudi Online
Monday, 25 May 2026 4.59 AM IST

മൂന്ന് മാസത്തിനിടെ നടക്കുന്നത് നാലാമത്തെ മരണം; നീല ചിത്ര താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

spfiya-leone

മയാമി: ഫ്ലോറിഡയിലെ നീല ചിത്ര നായികയായ സോഫിയ ലിയോണി (26) അന്തരിച്ചു. അമേരിക്കയിലെ മയാമിയിലുളള അപ്പാർട്ട്മെന്റിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് ആദ്യമായിരുന്നു സംഭവം. സോഫിയയുടെ മരണവുമായി ബന്ധപ്പെട്ടുളള വിവരം കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിലൂടെ ബന്ധുക്കൾ പങ്കുവച്ചത്. മാർച്ച് ആദ്യത്തോടെ നടിയെ വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ഇതോടെയാണ് മരണവിവരം പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'സോഫിയയുടെ അമ്മയ്ക്കും കുടുംബത്തിനും വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ട സോഫിയയുടെ വിയോഗവാർത്ത വളരെ ദുഃഖത്തോടെയാണ് എനിക്ക് പങ്കുവയ്‌ക്കേണ്ടിവരുന്നത്. പെട്ടെന്നുള്ള വേർപാട് അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തകർത്തു'- താരത്തിന്റെ രണ്ടാനച്ഛനായ മൈക്ക് റൊമേറോ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. നടിയുടെ സംസ്കാരത്തിനുള്ള ഫണ്ട് ശേഖരണത്തിനായി ‘ഗോ ഫണ്ട്‌ മീ’ എന്ന വെബ്സൈറ്റ് വഴിയാണ് കുടുംബം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്.

1997ജൂൺ പത്തിന് മയാമിയിൽ ജനിച്ച സോഫിയ 18-ാം വയസിലാണ് നീല ചിത്ര മേഖലയിലേക്ക് എത്തുന്നത്. സോഷ്യൽമീഡിയയിൽ സജീവമായിരുന്ന താരം കഴിഞ്ഞയാഴ്ചയും പോസ്റ്റുകൾ പങ്കുവച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി നീല ചിത്ര അഭിനേതാക്കൾ മരണപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ചർച്ചകൾ സോഷ്യൽമീഡിയയിൽ നടന്നുവരികയായിരുന്നു. മൂന്ന് മാസത്തിനിടെ മരിക്കുന്ന നാലാമത്തെ നീല ചിത്ര താരമാണ് സോഫിയ. ജനുവരിയിൽ മറ്റൊരു നീല ചിത്ര താരമായ നടിയ ജെസ്സി ജെയ്നിനെ കാമുകൻ ബ്രെറ്റ് ഹസെൻമുളളറിനൊപ്പം ഒക്ലഹോമയിലെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പെറുവിലെ താരമായ തൈന ഫീൽഡ്സും കാഗ്നി ലിൻ കാർട്ടറും അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടതും വാർത്തകളായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, ACTRESS, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360