SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.25 PM IST

മെട്രോ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്ത് യാത്രക്കാരികൾ, വീഡിയോ

rpf-officer
ആർപിഎഫ് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ

കൊൽക്കത്ത: ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ആർപിഎഫ് ഉദ്യോഗസ്ഥയെ രണ്ട് വനിതാ യാത്രക്കാർ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. കൊൽക്കത്തയിലെ നേതാജി ഭവൻ മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. സെപ്തംബർ ഏഴിന് നടന്ന അടിപിടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ ആക്രമിച്ചതിന് യാത്രക്കാരികൾക്ക് ആയിരം രൂപ വീതം പിഴ ചുമത്തി. 'കണ്ടന്റ്‌കികമി' എന്ന ഉപഭോക്താവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. രണ്ടുപേർ ചേർന്ന് ഉദ്യോഗസ്ഥയെ ആക്രമിക്കുന്നതും മൂവരും താഴെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതുകണ്ട് മറ്റ് ആർപിഎഫ് ഉദ്യോഗസ്ഥർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.


English Summary

A video of two female passengers assaulting an on-duty female RPF officer at Kolkata’s Netaji Bhavan Metro Station has gone viral. The incident occurred on September 7\. The passengers were reportedly fined ₹1,000 each. The video shows the altercation and other RPF personnel intervening to separate them.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLKATA RPF OFFICER ATTACK, വനിതാ RPF ഉദ്യോഗസ്ഥ, KOLKATA METRO VIRAL VIDEO, RPF OFFICER ASSAULT, കൊൽക്കത്ത മെട്രോ ആക്രമണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360