
5 വർഷത്തെ രേഖകൾ കാണണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ലാഭം മാത്രമാകരുത് ലക്ഷ്യമെന്ന് സ്വകാര്യ സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീംകോടതി. ലാഭമുണ്ടാക്കുന്ന സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കാനാകില്ല. അദ്ധ്യാപക-അദ്ധ്യാപകേതര ജീവനക്കാർക്ക് നല്ലനിലയിൽ ശമ്പളം നൽകണം. ലഭിക്കുന്ന പണം സ്ഥാപനത്തിന്റെ മെച്ചപ്പെടുത്തലിനാണ് ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സ്വകാര്യ സർവകലാശാലകൾ കഴിഞ്ഞ 5 വർഷത്തെ ഓഡിറ്റ് രേഖകൾ,ഫണ്ട് വിനിയോഗത്തിന്റെ കണക്കുകൾ, ഫീസ് ഘടന,നിക്ഷേപങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈമാറണം. ഇവ സംയോജിപ്പിച്ച് സർക്കാരുകൾ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഉത്തരവിട്ടു. സ്വകാര്യ സർവകലാശാലകളുടെ ലാഭക്കൊതിയോടെയുള്ള പ്രവർത്തനങ്ങൾ ചോദ്യംചെയ്‌ത് സമർപ്പിച്ച പൊതുതാത്പര്യഹർജികളാണ് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |