
ചെന്നൈ: തമിഴ്നാട് ശിവകാശിയ്ക്ക് സമീപം സെംഗമലപ്പട്ടിയിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സഹോദരങ്ങളടക്കം 3 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ച പൊലീസ് പടക്ക നിർമ്മാണ യൂണിറ്റിന്റെ ഉടമകളായ സെംഗമലപ്പട്ടി സ്വദേശിയായ രാം പ്രകാശ് (35), മീനാംപട്ടി സ്വദേശിയായ ഇന്നസിമുത്തു (45) എന്നിവരെ അറസ്റ്റ് ചെയ്തു. അനധികൃത കെട്ടിടമായിരുന്നെന്നും പടക്കശാലയ്ക്ക് ലൈസൻസില്ലായിരുന്നെന്നുമാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |