
ചെന്നൈ: എസ്.ബി.ഐ ബാങ്ക് മാനേജരെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മുൻ കേന്ദ്രമന്ത്രി എം.കെ അഴഗിരിയുടെ മകൾ കായൽവിഴിക്കെതിരെ കേസ്. ബാങ്ക് മാനേജരുടെ പരാതിയിൽ ചെന്നൈ പൊലീസാണ് കേസെടുത്തത്.
സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കായൽവിഴിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് എസ്.ബി.ഐ അഡയാർ ബ്രാഞ്ച് പ്രവർത്തിക്കുന്നത്. കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് തകരാറിലായ വിവരം അറിയിക്കാനായി ബാങ്ക് മാനേജർ ഹർഷിൻ സിംഗ് ഒരു പ്രതിനിധി വഴി കായൽവിഴിയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ മറുപടി ലഭിക്കാതെ വന്നതോടെ ഹർഷിൻ നേരിട്ട് കായൽവിഴിയെ വിവരം അറിയിച്ചു. ഇതിൽ പ്രകോപിതയായ കായൽവിഴി കഴിഞ്ഞ 20ന് ബാങ്കിലെത്തി. മാനേജറുമായി കായൽവിഴിയും ഒപ്പമുണ്ടായിരുന്നയാളും വാക്കേറ്റമുണ്ടായി.
ചാടി എഴുന്നേറ്റ കായൽവിഴി മാനേജറുടെ മുഖത്തടിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
സി.സി ടി.വി ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചുകൊണ്ട് നാല് വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |