SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.14 PM IST

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും തോറ്റ് തുന്നംപാടി ബിജെപി; നഗരസഭ അദ്ധ്യക്ഷ സ്ഥാനാർത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്

geeta-devi
ഗീത ദേവി, ഘൻശ്യം സദാവത്, അൽക്ക ദേവി

ജയ്‌പൂർ: രാജസ്ഥാനിലെ നഗൗർ ജില്ലയിലുള്ള മുണ്ട്വ നഗരസഭ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി. നഗരസഭയിലെ 25 കൗൺസിലർമാരിൽ പത്തുപേരുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ബിജെപിക്ക് അദ്ധ്യക്ഷസ്ഥാനം നേടാനായില്ല. പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. ഇത് വലിയ നാണക്കേടിന് കാരണമായി.

കോൺഗ്രസ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടി സ്ഥാനാർത്ഥി അൽക്ക ദേവി കാണ്ഡോയ് 13 വോട്ടുകൾ നേടി ജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപി വിമതൻ ഘൻശ്യം സദാവത് 12 വോട്ടുകളോടെ രണ്ടാമതെത്തി. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ഗീത ദേവിക്ക് പൂജ്യം വോട്ടാണ് ലിഭിച്ചത്.

മുമ്പ് ബിജെപി ടിക്കറ്റിൽ മത്സരിച്ച് കൗൺസിലറായ വ്യക്തിയാണ് ഘൻശ്യം സദാവത്. നഗരസഭ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായി ഗീത ദേവിയെ ബിജെപി പ്രഖ്യാപിച്ചതോടെ സദാവതിന് അവസരം ലഭിച്ചില്ല. തുടർന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. ജയിച്ച പത്ത് ബിജെപി കൗൺസിലർമാരിൽ ഒരാൾ പോലും പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയായ ഗീത ദേവിക്ക് വോട്ട് ചെയ്‌തില്ല. 13 വോട്ടുകൾ നേടിയ അൽക്ക ദേവി നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

English Summary

The BJP suffered a significant defeat in the Mundwa Municipality Chairperson election in Nagaur, Rajasthan. Despite being the largest party with ten councilors, their official candidate, Geeta Devi, received zero votes. Alka Devi Kandoi, a Rashtriya Loktantrik Party candidate backed by Congress, won with 13 votes. BJP rebel Ghanshyam Sadawat, an independent, secured 12 votes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUNDWA NAGAR PARISHAD ELECTION, BJP DEFEAT RAJASTHAN, ALKA DEVI MUNDWA, NAGAUR NAGAR PARISHAD, BJP REBEL GHANSHYAM SADAVAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360