ബംഗളൂരു: പരാജയത്തിലേയ്ക്ക് കൂപ്പുകുത്തിയ സംരംഭം തിരിച്ചുപിടിച്ച് ദമ്പതികൾ വെറും പത്തുമാസം കൊണ്ട് വരുമാനം നേടിയത് രണ്ട് കോടി രൂപ. ബംഗളൂരുവിലെ കുശാൽ റെഡ്ഡി - ചാഹക് ജെയിൻ ദമ്പതികളാണ് തോൽക്കാതെ മുന്നേറി മാതൃകയാവുന്നത്. ബിസിനസ് മാതൃകതന്നെ മാറ്റിയും സമൂഹമാദ്ധ്യമത്തിന്റെ സഹായത്തോടെയുമാണ് ദമ്പതികൾ വിജയം കൈപ്പിടിയിലൊതുക്കിയത്.
ബംഗളൂരുവിൽ ക്ളൗഡ് കിച്ചൺ ആരംഭിച്ചുകൊണ്ടാണ് ദമ്പതികൾ തങ്ങളുടെ ബിസിനസ് യാത്ര ആരംഭിച്ചത്. നാല് ലക്ഷം രൂപയായിരുന്നു ഇതിനായി നിക്ഷേപിച്ചത്. എന്നാൽ ബിസിനസ് വിജയം കണ്ടില്ല. ഫുഡ് ഡെലിവറി പ്ളാറ്റ്‌ഫോമുകളുടെ ഉയർന്ന കമ്മിഷൻ, പരസ്യച്ചെലവുകൾ, നേരിട്ടുള്ള ഓർഡറുകളുടെ കുറവ് തുടങ്ങിയവ ബിനിസനിലെ പ്രതികൂലമായി ബാധിച്ചു. പിന്നാലെ റെസ്റ്റോറന്റ് അടച്ചുപൂട്ടേണ്ട സ്ഥിതി വന്നു.
തളർന്നിരിക്കാൻ തയ്യാറാകാത്ത കുശാലും ചാഹകും മറ്റൊരു രീതി പരീക്ഷിക്കാൻ തീരുമാനിച്ചു. പിന്നാലെ 'ക്രൈഡ്' എന്ന പേരിൽ ഒരു ഫ്രൈഡ് ഫുഡ് ബ്രാൻഡ് ആരംഭിച്ചു. ബംഗളൂരുവിലെ ജെ പി നഗറിൽ ഫുഡ് ട്രക്കിലായിരുന്നു സംരംഭം തുടങ്ങിയത്. ബിസിനസ് മാർക്കറ്റിംഗ് രീതികൾ മാറ്റാനും ഇരുവരും തീരുമാനിച്ചു. ഫുഡ് ട്രക്കിന്റെ നിർമാണം മുതലുള്ള എല്ലാ കാര്യങ്ങളും ചാഹക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. കണ്ടന്റുകൾ ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളെ ആകർഷിച്ചുതുടങ്ങി. ട്രക്ക് ആദ്യ വിഭവം വിൽക്കുന്നതിന് മുൻപുതന്നെ സംരംഭത്തിന് 5000 ഫോളോവേഴ്‌സുണ്ടായി.
2025 സെപ്തംബറിൽ ക്രൈഡ് കട തുറന്നപ്പോൾ ആദ്യദിവസം തന്നെയെത്തിയത് നൂറിലധികം പേരാണ്. ആദ്യ മൂന്ന് ദിവസംകൊണ്ട് 30,000 രൂപയായിരുന്നു വരുമാനം നേടിയത്. നിലവിൽ ഒരുലക്ഷം രൂപവരെയാണ് ദിവസേന കടയുടെ വരുമാനം. അഞ്ഞൂറോളം കസ്റ്റമർമാരും ദിവസേനയെത്തുന്നു. ഫുഡ് ട്രക്കിനപ്പുറത്തേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുശാലും ചാഹകും. ഒരു വലിയ സെൻട്രൽ കിച്ചണും ഫാസ്റ്റ്-കാഷ്വൽ റെസ്റ്റോറന്റ് ഔട്ട്‌ലെറ്റുകൾക്കുള്ള പദ്ധതികളുടെയും ആസൂത്രണത്തിലാണ് ദമ്പതികൾ.
Bengaluru couple Kushal Reddy and Chahak Jain revived their struggling food business and earned ₹2 crore in revenue within 10 months. After shutting down their cloud kitchen, they launched the fried-food brand “Cryde” through a food truck and used Instagram marketing effectively. The venture quickly gained customers and now generates up to ₹1 lakh daily.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |