SignIn
Kerala Kaumudi Online
Sunday, 20 September 2026 8.34 PM IST

ചെറുകിട സംരംഭകർക്കായി പുതിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്

ci

കൊച്ചി : രാജ്യത്തെ ചെറുകിട ബിസിനസ് ഉടമകൾക്കും ഏകാങ്ക സംരംഭകർക്കുമായി പുതിയ 'ആമസോൺ പേ കൊട്ടക് ബിസിനസ് ക്രെഡിറ്റ് കാർഡ്' അവതരിപ്പിക്കാൻ ആമസോൺ പേയും കൊട്ടക് മഹീന്ദ്ര ബാങ്കും ധാരണയായി. ഡിജിറ്റൽ സംഭരണ പ്ലാറ്റ്ഫോമായ ആമസോൺ ബിസിനസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംരംഭകർക്ക് ഈ കാർഡ് ലഭ്യമാകും. ബിസിനസ് ആവശ്യങ്ങൾക്കായുള്ള ചെലവുകൾ എളുപ്പമാക്കാനും പ്രവർത്തന മൂലധനം കാര്യക്ഷമമായി വിനിയോഗിക്കാനും സഹായിക്കുന്ന തരത്തിൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും പലിശരഹിത വായ്പാ കാലാവധിയുമാണ് കാർഡ് വാഗ്ദാനം ചെയ്യുന്നത്.

ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോൺ ബിസിനസ് പ്ലാറ്റ്ഫോം വഴിയുള്ള യോഗ്യമായ പർച്ചേസുകൾക്കും ഫ്‌ളൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾക്കും 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോൺ പേ വഴിയുള്ള ബിൽ അടവുകൾക്കും റീചാർജുകൾക്കും 2 ശതമാനം ക്യാഷ്ബാക്കും മറ്റ് ഇടപാടുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CREDIT CARD, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360