SignIn
Kerala Kaumudi Online
Sunday, 26 July 2026 4.45 AM IST

ഇന്ത്യ-യു.എ.ഇ ഡിജിലോക്കർ ബന്ധിപ്പിക്കുന്നു

india-uae

കൊച്ചി: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കി ഇന്ത്യയുടെ ഡിജിലോക്കർ യു.എ.ഇ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത കോൺസുലർകാര്യ സമിതിയുടെ (ജെ.സി.സി.എ) ഏഴാമത് ഉന്നതതല യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ശ്രീപ്രിയ രംഗനാഥനും യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി എച്ച്.ഇ. ഒമർ ഒബൈദ് മുഹമ്മദ് അൽഹസൻ അൽഷംസിയും യോഗത്തിൽ പങ്കെടുത്തു. ഗൾഫ് മേഖലയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും യുവാക്കൾക്കും തൊഴിൽ-വിദ്യാഭ്യാസ രംഗത്ത് വലിയ അവസരങ്ങൾ തുറന്നുനൽകുന്നതാണ് ഈ പുതിയ നീക്കം. ഡിജിലോക്കർ യു.എ.ഇ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യൻ അക്കാദമിക് ബിരുദങ്ങളും മറ്റ് പ്രധാന രേഖകളും ഡിജിറ്റലായി പരിശോധിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360