
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ഗേറ്റ്‌വേ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് കസ്റ്റംസിന്റെ അന്തിമ അംഗീകാരം. അടുത്ത മാസം 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭ്യമാക്കി കസ്റ്റംസ് കമ്മീഷണർ ഡോ.ടി.ടിജു കത്ത് നൽകിയത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റ്, പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ബ്യൂറോ ഒഫ് ഇമിഗ്രേഷൻ, കോസ്റ്റൽ പോലീസ്, അംഗീകൃത ബാങ്കുകൾ, പോർട്ട് സെക്യൂരിറ്റി ഏജൻസികൾ തുടങ്ങിയവയുടെ സഹായത്തോടെ തടസമില്ലാതെ എക്സിം കാർഗോയുടെ കസ്റ്റംസ് നിയന്ത്രണം നടപ്പിലാക്കും.
റോഡ് ട്രാൻസ്ഷിപ്പ്മെന്റ് നിർദ്ദേശങ്ങൾ
നേരിട്ടുള്ള കണ്ടെയ്നർ നീക്കത്തിന് പുറമേ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോകൾ,കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള നോട്ടിഫൈഡ് കസ്റ്റംസ് സ്റ്റേഷനുകളിൽ റോഡ് വഴി (സീ-ടു-റോഡ്,റോഡ്-ടു-സീ) കണ്ടെയ്നറൈസ്ഡ് കാർഗോ ട്രാൻസ്ഷിപ്പ്മെന്റ് ആരംഭിക്കും.
തുറമുഖത്തെ എല്ലാ പ്രവർത്തനങ്ങളും സീ കാർഗോ മാനിഫെസ്റ്റും ട്രാൻസ്‌ഷിപ്പ്മെന്റ് റെഗുലേഷനുകളും പൂർണമായും പാലിക്കണം.
നിയുക്ത കസ്റ്റംസ് ഏരിയയിലുള്ള വ്യക്തികൾ,കപ്പലുകൾ, വാഹനങ്ങൾ, കണ്ടെയ്നറുകൾ, ഉപകരണങ്ങൾ എന്നിവ 1962ലെ കസ്റ്റംസ് ആക്ടിന് കീഴിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്പൂർണ നിയന്ത്രണത്തിന് വിധേയമാണ്,
ടെർമിനൽ ഗേറ്റുകളിലേക്ക് അകത്തേക്കും പുറത്തേക്കും നീങ്ങുന്ന വാഹനങ്ങൾ,ഉപകരണങ്ങൾ, യൂട്ടിലിറ്റി വാനുകൾ എന്നിവ സുരക്ഷാ, കസ്റ്റംസ് പരിശോധനകൾക്കും വിശദമായ സ്കാനിംഗിനും വിധേയമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |