SignIn
Kerala Kaumudi Online
Monday, 25 May 2026 4.51 AM IST

പ്രിയങ്ക ചോപ്രയുടെ ഹെയർകെയർ ബ്രാൻഡ് സ്വന്തമാക്കി റിലയൻസ്

pri

കൊച്ചി: പ്രമുഖ ഹോളിവുഡ് നടിയായ പ്രിയങ്ക ചോപ്രയുടെ ഹെയർകെയർ ബ്രാൻഡായ അനോമലിയെ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി. ബ്രാൻഡ് ആസ്തിയും ഡിജിറ്റൽ പ്രോപ്പർട്ടിയും ട്രേഡ്മാർക്കും അടക്കമാണ് അനോമലിയെ റിലയൻസ് റീട്ടെയിൽ വാങ്ങിയത്. സൗന്ദര്യ വർദ്ധക വിപണിയിൽ റിലയൻസ് റീട്ടെയിലിന്റെ സാന്നിദ്ധ്യം ഗണ്യമായി വർദ്ധിപ്പിക്കാൻ ഏറ്റെടുക്കൽ സഹായിക്കും. ക്ളീൻ, വെഗാൻ ഹെയർകെയർ ബ്രാൻഡായ അനോമലി 2021ൽ ആരംഭിച്ചതാണ്. അതിവേഗത്തിൽ വളരുന്ന സൗന്ദര്യ, പേഴ്‌സണൽകെയർ വിഭാഗത്തിൽ റിലയൻസ് റീട്ടെയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കമ്പനിയുടെ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ഇഷ അംബാനി പറഞ്ഞു. ബ്രാൻഡിന്റെ ഇന്നവേഷൻ, വിഷൻ, ഉത്പന്ന വികസനം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി പ്രിയങ്ക ചോപ്ര കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്‌ടർ പദവി ഏറ്റെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360