
വരന്തരപ്പിള്ളി : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 28ന് നടത്തുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിന് പാലപ്പിള്ളി മേഖല കുടുംബ സംഗമം തീരുമാനിച്ചു. യൂണിറ്റ് രക്ഷാധികാരി എൻ .ഡി പൈലോത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.രാജശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ സാക്ഷരതാ പരിപാടി ജില്ലാ കോ.ഓർഡിനേറ്റർ കെ.വി.ജ്യോതിഷ് കുമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ ടി.എ.വേലായുധൻ എന്നിവർ ഡിജിറ്റൽ സാക്ഷരതാ പരിശീലനത്തിന് നേതൃത്വം നൽകി. കെ. നന്ദകുമാർ മാസ്റ്റർ, കെ.സദാനന്ദൻ, എം.ജി.തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |